കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്തത് 4050 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. മെയ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഹോസ്ദുര്‍ഗ് താലൂക്കിലാണ് കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തത്-2005. മഞ്ചേശ്വരം താലൂക്ക്-1234, വെള്ളരിക്കുണ്ട് താലൂക്ക്-532, കാസര്‍കോട് താലൂക്ക്-279 മുന്‍ഗണനാ കാര്‍ഡുകളാണ് വിതരണം ചെയ്തത്. കാസര്‍കോട് താലൂക്ക്തല ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം താലൂക്കതല ഉദ്ഘാടനം എ കെ എം.അഷ്റഫ് എം എല്‍ എയും […]

Continue Reading

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

തിരുവനന്തപുരം:പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, […]

Continue Reading

അനധികൃതമായി കാര്‍ഡ് കൈവശം വെച്ചാല്‍ കര്‍ശന നടപടി: അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍ 30 വരെ

മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിട്ടുളള അനര്‍ഹര്‍ക്ക് നടപടികള്‍ ഇല്ലാതെ കാര്‍ഡ് തിരികെ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ അവസരം. അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് താലൂക്ക് സപ്ലൈ ആഫീസുകളില്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 30 ന് ശേഷമുള്ള പരിശോധനയില്‍ അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അനര്‍ഹമായി 2016 നവംബര്‍ മുതല്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും. പിഴ […]

Continue Reading

മഞ്ഞ, ചുവപ്പ് റേഷന്‍കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്: ജൂൺ 30 നുള്ളിൽ ഇക്കാര്യം ചെയ്തില്ലെങ്കിൽ ശിക്ഷയും പിഴയും ഉറപ്പ്

മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനർഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ സമയം നീട്ടി നൽകി സർക്കാർ. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന തീരുമാനത്തിലേക്ക് നീങ്ങിയത്. അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലികമായി ഇളവുനല്‍കി കൊണ്ടുള്ള തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ജൂൺ മുപ്പത്തിനുള്ളിൽ […]

Continue Reading