കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും
കാസർകോട്: പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷൻ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മാസം പകുതിയോടെ കേസില്‍ വിധി ഉണ്ടായേക്കും. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം […]
Continue Reading