റൊണാൾഡോയും കേരളാ ബ്ലാസ്റ്റേഴ്സും നേർക്കുനേർ ഏറ്റുമുട്ടും? ആവേശഭരിതരായി ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തിരിക്കുകയാണ്. യൂറോപ്യൻ ക്ലബ്ബുകളിൽ അരങ്ങുതകർത്ത താരം ആദ്യമായാണ് ഒരു ഏഷ്യൻ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടുന്നത്.റൊണാൾഡോ ഏഷ്യൻ ടീമിന് വേണ്ടി കളിക്കുന്നതോടെ വലിയ നേട്ടമാണ് ഇന്ത്യൻ താരങ്ങൾക്കുണ്ടാകാൻ പോകുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ലീഗ് ഷീൽഡ് നേടിയാൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കും. അങ്ങനെ ചാമ്പ്യൻസ് ലീ​ഗിന് യോ​ഗ്യത നേടുന്ന ഇരുടീമുകളും […]

Continue Reading

200 മില്യൻ ഡോളർ; റെക്കോർഡ് തുകക്ക് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷ ദിനമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നസർ ക്ലബ് അറിയിച്ചു. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ […]

Continue Reading

പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് രാജിവച്ചു

ലിസ്ബണ്‍: ലോകകപ്പിൽ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. രാജി പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. അടുത്ത കോച്ചിനെ തെരഞ്ഞെടുക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ടു പോകുകയാണെന്ന് ഫെഡറേഷൻ അറിയിച്ചു. വിഖ്യാത പരിശീലകന്‍ ഹോസെ മൊറീഞ്ഞോ അടക്കമുള്ള വമ്പൻ പേരുകൾ ഫെഡറേഷന് മുമ്പിലുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ലോകകപ്പിലെ അവസാന മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ സാന്റോസ് ബഞ്ചിലിരുത്തിയ നടപടി വിമർശിക്കപ്പെട്ടിരുന്നു. ലൂയി ഫിഗോ അടക്കമുള്ള ഇതിഹാസ താരങ്ങൾ കോച്ചിനെതിരെ രംഗത്തുവരികയും […]

Continue Reading

ഹൃദയഭേദകം… റോണോ നിങ്ങളുടെ ഈ മടക്കം

ഇതായിരുന്നില്ല റോണോ നിങ്ങൾ അർഹിച്ചത്. സ്വന്തം രാജ്യത്തിനായി യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ പകരക്കാരനാക്കപ്പെട്ട് ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന ദൃശ്യം ഹൃദയം പിളർക്കുന്നതാണ്. യൂറോപ്പിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ അത്രയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പോർച്ചുഗലിന് ഇന്നുകാണുന്ന പകിട്ടും പെരുമയും സമ്മാനിച്ചത് റൊണാൾഡോയുടെ വിയർപ്പിന്റെ ഉപ്പുരസമാണ്. മൊറോക്കോയുടെ യൂസുഫ് അന്നസീരി നേടിയ ഏക ഗോളിൽ പറങ്കിപ്പട വീണപ്പോൾ കരഞ്ഞുകൊണ്ട് മൈതാനം വിട്ട ക്രിസ്റ്റ്യാനോയുടെ മുഖം ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും നെഞ്ചു തകർക്കുന്നകാഴ്ചയാണ്. പോരാളികൾ കരയാറില്ലെന്നത് വെറും തോന്നൽ […]

Continue Reading

അഞ്ച് ലോകകപ്പിലും ഗോള്‍; പുതുചരിത്രമെഴുതി റോണോ

ദോഹ: അട്ടിമറി ട്രെന്‍ഡുകള്‍ക്കിടയില്‍ ആഫ്രിക്കന്‍ വമ്പന്മാരായ ഘാനയെ തകര്‍ത്തുകൊണ്ടായിരുന്നു പറങ്കിപ്പടയുടെ തുടക്കം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ പുതുചരിത്രവും കുറിക്കപ്പെട്ടു. അഞ്ച് ലോകകപ്പിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ 65-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. 2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി പുതുചരിത്രമാണ് താരം കുറിച്ചിരിക്കുന്നത്. […]

Continue Reading

കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍; കാരണം ലോകകപ്പിലെ ആ റെക്കോര്‍ഡ്

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫേവറേറ്റുകളിലൊന്നായ പോര്‍ച്ചുഗല്‍ ഇന്നിറങ്ങുമ്പോള്‍ കണ്ണുകളെല്ലാം സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്. മുത്തിയേഴ് വയസ് എന്ന പ്രായം സിആര്‍7ന് തിരിച്ചടിയാകുമോ എന്ന ആശങ്കകള്‍ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള പടിയിറക്കത്തിനും പിന്നാലെയാണ് റോണോ ഖത്തറില്‍ ഇന്ന് പന്ത് തട്ടുക. ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഇന്നും സിആര്‍7 വല കുലുക്കുമെന്ന് പ്രതീക്ഷിക്കാന്‍ ആരാധകര്‍ക്ക് കാരണമുണ്ട്. കളിച്ച എല്ലാ ലോകകപ്പിലും ഗോൾ നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ലെ ലോകകപ്പിൽ 6 മത്സരങ്ങൾ കളിച്ച റോണോ ഒരു […]

Continue Reading

റൊണാള്‍ഡോ യുണൈറ്റഡ് വിട്ടു; നന്ദി അറിയിച്ച് ക്ലബ്

മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുഡൈറ്റഡ് വിട്ടു. കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് തീരുമാനം. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് യുണൈറ്റഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ക്ലബിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ക്ക് യുണൈറ്റഡ് നന്ദി അറിയിച്ചു. യുണൈറ്റഡില്‍ നിന്നും രണ്ടാമത്തെ വിടവാങ്ങലാണ് താരത്തിന്റേത്. 2009 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ വിടവാങ്ങല്‍. റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു പിന്നീട് താരത്തിന്റെ കരിയര്‍. 2018 ലാണ് താരം ഇറ്റാലിയന്‍ ക്ലബായ യുവെന്റസില്‍ […]

Continue Reading

500 മില്യൺ സ്‌നേഹം, റോണോ; ഇൻസ്റ്റഗ്രാമിൽ 50 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്തിയായി ക്രിസ്റ്റ്യാനോ

ഫുട്‌ബോൾ മൈതാനത്ത് റെക്കോർഡുകളുടെ കളിത്തോഴനാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് തവണ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റോണോ തന്റെ 37ാം വയസ്സിലും മൈതാനങ്ങളിൽ നിറഞ്ഞാടുകയാണ്. ലോകത്ത് കോടിക്കണക്കിനാരാധകരുള്ള താരം ഇപ്പോഴിതാ മൈതാനത്തിനു പുറത്തും റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സിനെ തികക്കുന്ന ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ ഈ റെക്കോര്‍ഡ് പിന്നിട്ടത്.   രണ്ടാമതുള്ള അർജന്‍റൈന്‍ സൂപ്പർ താരം ലയണൽ […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു

ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. Cristiano Ronaldo’s son diesപെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞുഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി […]

Continue Reading

തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ

തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് […]

Continue Reading