അഞ്ച് ലോകകപ്പിലും ഗോള്‍; പുതുചരിത്രമെഴുതി റോണോ

ദോഹ: അട്ടിമറി ട്രെന്‍ഡുകള്‍ക്കിടയില്‍ ആഫ്രിക്കന്‍ വമ്പന്മാരായ ഘാനയെ തകര്‍ത്തുകൊണ്ടായിരുന്നു പറങ്കിപ്പടയുടെ തുടക്കം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ പുതുചരിത്രവും കുറിക്കപ്പെട്ടു. അഞ്ച് ലോകകപ്പിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഘാനയ്‌ക്കെതിരായ മത്സരത്തില്‍ 65-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. 2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി പുതുചരിത്രമാണ് താരം കുറിച്ചിരിക്കുന്നത്. […]

Continue Reading

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന […]

Continue Reading