ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് ലഭിക്കുന്നത് 50 ലക്ഷം; പട്ടികയിൽ ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനത്ത്

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സെലിബ്രിറ്റിയായി വിരാട് കോഹ്‌ലി. ഒരു പോസ്റ്റിന് 680,000 ഡോളർ സമ്പാദിക്കുന്ന കോഹ്‌ലി ലോക പട്ടികയിൽ 19-ാം സ്ഥാനത്താണ്. പ്രിയങ്ക ചോപ്ര 27-ാം സ്ഥാനത്തുണ്ട്. 403,000 ഡോളർ ആണ് പ്രിയങ്കക്ക് ലഭിക്കുന്നത്. ഇരുവർക്കും പുറമെ ആദ്യ 50 പേരുടെ പട്ടികയിൽ മറ്റൊരു ഇന്ത്യൻ സെലിബ്രിറ്റിയും ഇടം പിടിച്ചിട്ടില്ല. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു പോസ്റ്റിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നേടുന്നത് 1,604,000 ഡോളറാണ്. […]

Continue Reading

ഇറ്റലിയോ പോർച്ചുഗലോ? ഖത്തർ ലോകകപ്പിനെത്തുക രണ്ടിലൊരു ടീം മാത്രം

ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക. ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട. അല്ലങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമാകും ഖത്തർ ലോകകപ്പിൽ പന്ത് തട്ടുക. യൂറോപ്പിൽ നിന്നും ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങൾക്കായുള്ള പ്ലേഓഫ് മത്സരങ്ങളിലാണ് ഇറ്റലിയും പോർച്ചുഗലും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചത്.

Continue Reading

‘മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ’; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം

ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തു വിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 […]

Continue Reading

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന […]

Continue Reading