കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാല്‍ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് സമൂഹത്തിൽ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.   ഭരണഘടനയിൽ നിന്ന് ‘മതേതരം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്‌താവനയോട് പ്രതികരിക്കവെയാണ് ഖാർഗെയുടെ പരാമർശം.   “സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചില്ലേ? അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു, രാജ്യത്തെ നിയമം പാലിക്കുമെന്ന് ഉറപ്പുനൽകി. ഇന്ദിരാഗാന്ധി […]

Continue Reading

ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി ചർച്ച: ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കുക ലക്ഷ്യമെന്ന് ആർഎസ്എസ് പ്രതിനിധി

ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും നടന്ന ചർച്ച ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ലൗ ജിഹാദ്, ഇതര മതസ്ഥരെ കാഫിർ എന്ന് വിളിക്കുന്ന പ്രവണത, ആരാധനാലയങ്ങൾ തകർക്കൽ, ഗോവധം എന്നീ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിം സംഘടനകൾ ഞങ്ങളുമായി ദേശീയ തലത്തിൽ ഒരു യോഗം നടത്താൻ ആഗ്രഹിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ചാണ് യോഗത്തിന് മുൻ കൈ […]

Continue Reading

‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം:  രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ വെച്ച ബാനറിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. ‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’ എന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. തീപിടിക്കുന്ന കാക്കി ട്രൗസറിനൊപ്പം പുക വരുന്ന ചുവന്ന ട്രൗസിറിന്റെ ചിത്രം കൂടി ചേർത്ത് യൂത്ത് കോൺഗ്രസ് നിലമ്പൂർ യൂണിറ്റാണ് ബാനർ വച്ചത്.’പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്. സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ ‘പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന […]

Continue Reading

കുട്ടികളെ നന്നായി സ്നേഹിക്കുന്നത് ഉത്തരേന്ത്യക്കാര്‍; ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം മേയര്‍

കോഴിക്കോട്: കോഴിക്കോട് മേയർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. സംഘപരിവാർ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിട്ടുണ്ട്.കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. ‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയര്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് […]

Continue Reading

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ( RSS worker collapsed and died ). പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് […]

Continue Reading

ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു പാര്‍ട്ടി തീരുമാനമായി കണക്കാകരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും. വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി ആരും തെറ്റിദ്ധരിക്കരുത്. എവിടേക്കും പോവുമ്പോഴും […]

Continue Reading

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍; ലീഗ് നേതാവിന് വിമര്‍ശനം

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ വേദിയില്‍. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ മാധ്യമ പഠന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തയ്യാറാക്കിയ ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. പ്രതിമാ അനാച്ഛാദനവും അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരായിരുന്നു. കാര്യപരിപാടി പ്രകാരം ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. […]

Continue Reading

ആലപ്പുഴയില്‍ ആയുധങ്ങളുമായി ആര്‍എസ്എസുക്കാര്‍; പിടികൂടിയത് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന്

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടിവാളുകള്‍ അടക്കമുള്ളവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 2021 ഡിസംബര്‍ 18നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.

Continue Reading

ശ്രീനിവാസൻ കൊലപാതകം; നാല് പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈല്‍ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികളെന്നാണ് നിഗമനം. ഇവര്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനാണെന്നും സൂചനയുണ്ട്. പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് […]

Continue Reading

ആര്‍എസ്എസുകാരുടെ ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പികെക്കെതിരായാണ് നടപടി. ഡിസംബര്‍ മാസത്തിലായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. കരുതല്‍ നടപടിയുടെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വണ്ണപ്രത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. […]

Continue Reading