വടകര: ചെരണ്ടത്തൂരിൽ വീടിനുമുകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആർ.എസ്.എസ് പ്രവർത്തകൻ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് വീടിന്റെ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. എം.എം.സി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച ആശുപത്രിയിൽ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ മടങ്ങി. സ്ഫോടനത്തിൽ ചിതറിയ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്. ബോംബ് […]
Continue Reading