‘ശബരിമലയില്‍ അരവണയ്ക്ക് ഗുണനിലവാരമില്ലാത്ത ഏലക്ക, ഭക്ഷണ പദാര്‍ത്ഥത്തില്‍ കീടനാശിനിയുടെ അംശം’; റിപ്പോര്‍ട്ട്

ശബരിമല: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണു ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ.തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.അതേസമയം, ലാബ് റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നതെന്നും അദ്ദേഹം […]

Continue Reading

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു; പത്തുവയസുകാരി മരിച്ചു, 14 പേർക്ക് പരിക്ക്

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ പത്തുവയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്.പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ […]

Continue Reading

മുസ്‌ലിം വിദ്വേഷത്തെക്കുറിച്ചു പഠിച്ചു; തമിഴ് മോട്ടിവേഷനൽ സ്പീക്കർ ശബരിമല ഇസ്‌ലാം സ്വീകരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ശബരിമല ജയകാന്തൻ ഇസ്‌ലാം സ്വീകരിച്ചു. സൗദി സന്ദർശനത്തിനെത്തിയ അവർ മക്കയിലെ ഹറം പള്ളിയിൽ കഅ്ബയ്ക്ക് മുന്നിൽനിന്നാണ് ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചത്. ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.”എന്തുകൊണ്ടാണ് ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു. തുടർന്ന് നിഷ്പക്ഷ മനസോടെ ഖുർആൻ വായിച്ചുതുടങ്ങി. അങ്ങനെയാണ് ആ സത്യം ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ എന്നെക്കാളും ഞാൻ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു.”- അവർ പറഞ്ഞു. മുസ്‌ലിമായിരിക്കുന്നത് വലിയൊരു […]

Continue Reading

യുവതിയും മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി; ചിരഞ്ജീവിയുടെ ശബരിമല ദര്‍ശനം സോഷ്യൽ മീഡിയയിൽ വിവാദം

തെലുങ്ക് സൂപ്പര്‍ താറാവ്‌സും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി കഴിഞ ദിവസം ശബരിമല ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ചിരഞ്ജീവിയോടൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദര്‍ശനം നടത്തി എന്നാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്ന ചര്‍ച്ച. ‌ഇതിന് തെളിവായി ദൃശ്യങ്ങള്‍ സഹിതമാണ് ചര്‍ച്ചകള്‍ പുരോ​ഗമിക്കുന്നത്. അതേസമയം, ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദര്‍ശനം നടത്തിയത് എന്നതും ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, സന്നിധാനത്തിൽ ചിരഞ്ജീവിക്കൊപ്പമുണ്ടായിരുന്നത് യുവതി അല്ലെന്നും 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും സ്ഥാപിച്ച്‌ സംഘപരിവാര്‍ അനുകൂലികളും രംഗത്തുണ്ട്. ഫോണിക്സ് […]

Continue Reading

ശബരിമലയില്‍ കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുകിംഗ് വൈകുന്നേരം

പത്തനംതിട്ട: ( 08.09.2021) ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുകിംഗ് ബുധനാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് തുടങ്ങുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ ഒരു ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ് ക്ഷേത്ര നടയില്‍ ദര്‍ശനാനുമതി. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 2 ഡോസ് വാക്‌സീന്‍ എടുത്ത സെര്‍ടിഫികറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം.

Continue Reading