നടൻ സൽമാൻ ഖാന് പാമ്പ് കടിയേറ്റു; ആശുപത്രി വിട്ട താരം വിശ്രമത്തില്‍
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പൻവേലിലെ സൽമാന്റെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. തുടർന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ വിശ്രമത്തിലാണ് താരം.
Continue Reading