”ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം’; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. ‘ജൻ ജാഗ്രൻ അഭിയാൻ’ എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് […]

Continue Reading