‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കിവിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്.   മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് […]

Continue Reading

സ്കൂൾ സമയമാറ്റം: സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ

സ്കൂൾ സമയം മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത.ഇന്ന് കോഴിക്കോട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടക്കും.വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്തയുടെ ആരോപണം.മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് സമരം. സമസ്ത […]

Continue Reading

സമസ്ത പൊതുപരീക്ഷ : മൊഗ്രാൽ സ്വദേശി അബ്ബാസ് സൈഹാൻ ഹാമിസിന് ഒമാനിൽ മിന്നും ജയം

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ചാം തരം പൊതുപരീക്ഷയിൽ മൊഗ്രാൽ സ്വദേശി അബ്ബാസ് സൈഹാൻ ഹാമിസ്,ഒമാൻ- ബർഖ തഖ്‌വ മദ്രസയിൽ നിന്ന് മിന്നും ജയം നേടി ഇശൽ ഗ്രാമത്തിന്റെ യശസ്സ് വാനോളമുയർത്തിയിരിക്കുകയാണ്. നൂറു ശതമാനം നേട്ടം കൊയ്ത മദ്രസയിൽ നിന്ന് 500ൽ 499 മാർക്ക് നേടിയാണ് ഹാമിസ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.സംസ്ഥാനത്ത് തന്നെ ഇത് മികച്ച നേട്ടമാണ്.ഒമാനിൽ ജോലി ചെയ്യുന്ന മൊഗ്രാൽ നിവാസിയായ ഹുസൈൻ അബ്ബാസ് – ഷബ്‌ന ബാനു ദമ്പതികളുടെ മകനാണ് […]

Continue Reading

ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നു; ഫുട്‌ബോൾ ലഹരി ആകരുതെന്ന് സമസ്ത

ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത. പള്ളികളിൽ ഇന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ( Nasar Faizy Koodathai fifa world cup 2022 ) ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി ചൂണ്ടിക്കാട്ടി.

Continue Reading

‘മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെ’: ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് അവരുടെ വഴിക്ക് സമരം നടത്തട്ടെയെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നേരത്തെ അറിയിച്ചിരുന്നു. വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്തയാണെന്നും മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന […]

Continue Reading

സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം ചെയ്​ത്​ കാന്തപുരം വിഭാഗം മുഖപത്രം

കോഴി​ക്കോട്​: വിദ്യാഭ്യാസ, ധാർമിക കാര്യങ്ങളിൽ സമുദായത്തിന്‍റെ ശാക്​തീകരണം സാധ്യമാക്കാൻ സുന്നി സംഘടനകളുടെ സഖ്യത്തിന്​ ആഹ്വാനം ചെയ്​ത്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാർ നേതൃത്വം നൽകുന്ന സമസ്​തയുടെ മുഖപത്രമായ ‘സിറാജ്​’. കേരള മുസ്​ലിം ജമാഅത്ത്​ സെൻട്രൽ ബോർഡംഗം മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ ‘വേണ്ടത്​ സുന്നി ഉലമ സഖ്യം’ എന്ന ലേഖനത്തിലാണ്​ ഐക്യശ്രമങ്ങൾക്ക്​ ഗതിവേഗം പകരാൻ ആഹ്വാനം ചെയ്​തത്​. സാമൂഹ്യ തിന്മകളടക്കമുള്ള നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് സുന്നി പണ്ഡിതർ രൂപം നല്‍കണം. സംഘടനകളുടെ […]

Continue Reading

ആർ.എസ്.എസ് അജണ്ട അതിവേഗം നടപ്പാക്കുന്നു; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. പൊലീസിൽ അതിവേഗം ആർ.എസ്.എസ് അജണ്ട നടപ്പാവുന്നുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിൽ മുസ് ലിംകൾക്കെതിരെ വരുന്ന പരാമർശങ്ങളിൽ നടപടിയെടുക്കുന്നില്ലെന്നും ആർ.എസ്.എസിനെ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസ് എടുത്ത പൊലീസ് സി.പി.എം സമ്മേളനങ്ങൾക്കെതിരെ കേസെടുക്കുന്നില്ല. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണോ ഇതെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ ഇരട്ടത്താപ്പ് നിയന്ത്രിക്കാനാവുന്നില്ലെന്നും മുഖപ്രസംഗത്തിൽ  മുഖപ്രസംഗത്തിൽ വിമർശിക്കുന്നു

Continue Reading

മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണ്; സമസ്തയുടെ സമ്മേളന വേദിയില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍

മലപ്പുറം: മുസ്‌ലിം ലീഗ് സമസടേതും, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍. സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ ഞാന്‍ തീര്‍ത്തും പറയട്ടെ മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, കാരണം ലീഗിലുള്ള ബഹുഭൂരിഭാഗം ആളുകളും സമസ്തയിലുള്ള ആളുകളാണ്. ഒരു സംഘടനയാവട്ടെ, ഓഫീസാകട്ടെ അവടെയുള്ള കൂടുതല്‍ ആളുകള്‍ ഏതിലേതാണോ അവരുടേതാണത്. ആ അര്‍ഥത്തില്‍ ലീഗ് സമസ്തയുടെ പാര്‍ട്ടിയാണ്. സമസ്ത മുസ്‌ലിം […]

Continue Reading

‘ആക്ഷേപങ്ങൾക്ക് പുല്ലുവില’; സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം: രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധത്തിൽ സമസ്ത നിലപാട് വ്യക്തമാക്കി അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാഷ്ട്രീയ സംഘടനകളിൽ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. അതേസമയം മറ്റ് രാഷ്ട്രീയ സംഘടനകളുമായും സമസ്തയ്ക്ക് ബന്ധമുണ്ട്. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാൽ അതിർക്കേണ്ട കാര്യങ്ങളിൽ സർക്കാരുകളെ എതിർത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നതെന്നും പറഞ്ഞു. സമസ്തയുടെ മലപ്പുറം ജില്ല […]

Continue Reading

സി.എമ്മിന്റെ അനുഭവമുണ്ടാകുമെന്നാണ് പറയുന്നത്, അതുകൊണ്ടൊന്നും പിന്നോട്ടില്ല; വധഭീഷണിയുണ്ടെന്ന് മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല […]

Continue Reading