‘ഒരു സംഘി ഉത്പന്നം’; ഡോ പ്രകാശന്‍ പഴമ്പാലക്കോടിന്റെ കടുക് മാങ്ങ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

പാലക്കാട്: ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ചര്‍ച്ചക്ക് കാരണം. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചില വലത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണത്തെ കൂട്ടുപിടിച്ചാണ് ഈ തലക്കെട്ട്.ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും […]

Continue Reading

ഹലാൽ മുദ്രക്കെതിരെ കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ

ബംഗളൂരു: ഹലാൽ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), എയർ ഇന്ത്യ, അമുൽഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപറേഷൻ (എം.ടി.ഡി.സി) എന്നിവയെ ലക്ഷ്യമിട്ട് ഹിന്ദുജനജാഗ്രതി സമിതിയാണ് പ്രചാരണം ആരംഭിച്ചത്. ഇവർ പുറത്തിറക്കുന്ന ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. ചിക്കൻ ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ധാന്യപ്പൊടി, ചോക്ലറ്റ് ബ്രാൻഡുകൾ എന്നിവ ഹലാൽ […]

Continue Reading

‘ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല’; തമിഴ്‌നാട്ടിൽ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് സംഘ്പരിവാർ

ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് […]

Continue Reading

വിവാഹ ദിനത്തിൽ വരന്റെ വേഷം കെട്ട്; കൊറഗജ്ജയെ അപമാനിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; പൊലീസ് കേസെടുത്തു; വധുവിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ

വിവാഹ ദിനത്തിൽ അരോചകമായ രീതിയിൽ വേഷം കെട്ടി വധൂഗൃഹത്തിലെത്തിയ യുവാവിനും കൂട്ടുകാർക്കുമെതിരെ വ്യാപക വിമർശനം തുടരുന്നതിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ വിട്ടൽ പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാസിതിനും വധുവിന്റെ വീട്ടുകാർക്കും എതിരെയാണ് കേസ്. ബണ്ട് വാൾ താലൂകിലെ വിട്പട്നൂർ സ്വദേശി ചേതൻ നൽകിയ പരാതിയിലാണ് പൊലീസ് കേസ് റെജിസ്റ്റർ ചെയ്തത്.വ്യാഴാഴ്ച രാത്രി 10 മണിയോടെ ബണ്ട് വാൾ താലൂക് പരിധിയിലെ വധൂഗൃഹത്തിൽ എത്തിയ വരനും സംഘവും തുളുനാട്ടിലെ ആരാധനാമൂർത്തിയായ കൊറഗജ്ജയുടെ വേഷം […]

Continue Reading

ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ തീവ്ര വലതുസംഘടനകളുടെ ആക്രമണം; പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലേക്ക് കൂട്ടത്തോടെ അതിക്രമിച്ചുകയറി

റോഹ്തക്ക്: ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അക്രമം തുടര്‍ന്ന് തീവ്ര വലതുപക്ഷ സംഘങ്ങള്‍. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വ്യാഴാഴ്ച നിരവധി വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ അതിക്രമിച്ചുകയറിയത്. എന്നാല്‍, മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബഹളത്തിന് ശേഷമാണ് ജനക്കൂട്ടത്തെ നിയന്ത്രണത്തിലാക്കിയതെന്നും പൊലീസ് പറഞ്ഞു.

Continue Reading

കാത്തലിക് സ്‌കൂൾ സംഘ്പരിവാർ പ്രവർത്തകർ തകർത്തു

വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സ്‌കൂൾ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും തകർത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള കത്തോലിക്കാ സ്‌കൂളാണ് തിങ്കളാഴ്ച ഉച്ചയോടെ അക്രമികൾ തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തെന്നും മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12:10 ഓടെ സ്‌കൂളിന് പുറത്ത് 300 ഓളം പേർ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. ഈ സമയം സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം […]

Continue Reading