മഞ്ചേശ്വരത്ത് സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തതായി പരാതി; 40 പേർക്കെതിരെ കേസ്; 2 പേർ അറസ്റ്റിൽ

മഞ്ചേശ്വരം: സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തതായി പരാതി. സംഭവത്തിൽ 40 പേർക്കെതിരെ പൊലീസ് കേസെടുത്തു.ഇതിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കർണാടക അതിർത്തിയോട് ചേർന്ന മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാൾ സ്വദേശി യു സി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെയുണ്ടായിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചുതകർക്കുകയും അറവ് മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തതായും ഉടമ പരാതിപ്പെട്ടു.

Continue Reading