പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് തിരുവനന്തപുരത്ത് അന്തരിച്ചു. 88 വയസായിരുന്നു.  സംസ്ഥാന, ദേശീയ തലങ്ങളിൽ പ്രശസ്തയായ എഴുത്തുകാരിയായിരുന്നു സാറാ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1979 ൽ നാർമടിപ്പുടവ എന്ന രചനയ്ക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പാറ്റൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും. 1934ൽ തിരുവനന്തപുരത്താണ് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന […]

Continue Reading