പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു
കാസര്‍കോട്: ആലംപാടി 2020-21ലെ +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്തമാക്കിയ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരുടെ മക്കള്‍ക്ക് സൗദി ജമാഅത്ത് കമ്മിറ്റി നല്‍കുന്ന ക്യാഷ് അവാര്‍ഡും മൊമെന്റോയും ഹസ്സൈനാര്‍ മിഹ്‌റാജിന്റെ മകള്‍ ഹാതിഫാക് സൗദി ജമാഅത്ത് കമ്മിറ്റി അംഗം കബീര്‍ മിഹ്‌റാജ് നല്‍കി. നാസര്‍ താഹിഫ്, മുനീര്‍ മിഹ്‌റാജ്, ലത്തീഫ് കേളങ്കായം, നൗഷാദ് മിഹ്‌റാജ്, അന്താറു, റഫീഖ് കെ.എ എന്നിവര്‍ സംബന്ധിച്ചു.
Continue Reading