ഭാരത് ജോഡോ യാത്ര ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം

ആലുവ: ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും. എന്നാല്‍ സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട് സങ്കി […]

Continue Reading

”ആന്തമാനിലെ ജയിലിൽനിന്ന് ബുൽബുൽ പക്ഷികളുടെ ചിറകിലേറി സവർക്കർ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു”; കർണാടക സ്‌കൂൾ പാഠപുസ്തകം വിവാദത്തിൽ

ബംഗളൂരു: കർണാടകയിൽ സ്‌കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നതായുള്ള ആരോപണങ്ങൾക്കിടെ പുതിയ വിവാദം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിക്കുന്ന എട്ടാം തരക്കാർക്കുള്ള പുസ്തകത്തിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗം ഉൾപ്പെടുത്തിയതായാണ് പുതിയ ആരോപണം. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുസ്തകത്തിലാണ് പുതിയ ഭാഗം ചേർത്തിരിക്കുന്നത്.എട്ടാം തരത്തിൽ രണ്ടാം ഭാഷയായി കന്നട തിരഞ്ഞെടുത്തവർക്കുള്ള പാഠപുസ്തകത്തിലാണ് സവർക്കറുടെ ജീവിതം പറയുന്ന പുതിയ ഭാഗമുള്ളത്. പാഠത്തിലുള്ള വിചിത്രകരമായ ഭാഗം പുറത്തെത്തിയതോടെയാണ് വൻ വിമർശനമുയരുന്നത്. പാഠത്തിലെ വിവാദ ഭാഗങ്ങൾ […]

Continue Reading

മലപ്പുറം അരീക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്; പ്രതിഷേധം ശക്തം

മലപ്പുറം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിലവതരിപ്പിച്ച പ്ലോട്ടില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറും. കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളിലൊരാളായ സവര്‍ക്കറേയും സ്വാതന്ത്ര്യസമര നായകനാക്കി അവതരിപ്പിച്ചത്. പ്ലോട്ടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ മുസ്‌ലിം ലീഗ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സവര്‍ക്കറെ സമര നായകനാക്കി അവതരിപ്പിച്ചത് പി.ടി.എ കമ്മിറ്റിയുടെ അറിവോടെയാണെന്നും വിഷയത്തില്‍ ഇതുവരെ […]

Continue Reading

ഷിമോഗയിൽ സവർക്കറുടെ ഫ്‌ളക്‌സിനെച്ചൊല്ലി സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു, നിരോധനാജ്ഞ

ബംഗളൂരു: വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക്. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഷിമോഗയിലെ അമീർ അഹ്മദ് നഗറിൽ ഒരു വിഭാഗം വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് സ്ഥാപിച്ചതാണ് തർക്കങ്ങൾക്കു തുടക്കം. ഇതിൽ എതിർപ്പുമായി മറ്റൊരു സംഘമെത്തി. ഇവർ ഫള്ക്‌സ് നീക്കം ചെയ്യുകയും സ്ഥാനത്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ഫളക്‌സ് സ്ഥാപിക്കുകയും ചെയ്തു. സംഭവം വലിയ സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടയിലാണ് രണ്ടുപേർക്ക് […]

Continue Reading

സവർക്കറെ ‘ജി’ എന്ന് വിശേഷിപ്പിച്ച്, ഉടൻ തിരുത്തി രാഹുൽ ഗാന്ധി; വീഡിയോ കാണാം

ന്യൂഡൽഹി: പ്രസംഗത്തിനിടെ സവര്‍ക്കറിനെ ‘ജി’ എന്ന് വിശേഷിപ്പിച്ച ശേഷം ​തൊട്ടുപിന്നാലെ തിരുത്തി രാഹുൽ ഗാന്ധി. താൻ സവർക്കറെ ‘ജി’ എന്ന് വിളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സംസ്കാരം കൊണ്ട് വിളിച്ചുപോയതാണെന്നും രാഹുൽ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. രാജു എഡിറ്റ് ചെയ്ത ‘ദലിത് ട്രൂത്ത്’ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആൾക്കൂട്ട ആക്രമണങ്ങളെ കുറിച്ച് പറയുന്ന വേളയിൽ, സവർക്കറിന്റെ പുസ്തകത്തിലുള്ള ഒരു കാര്യം പരാമർശിക്കുകയായിരുന്നു രാഹുൽ. ‘സവർക്കറിന്റെ പുസ്തകത്തിലുണ്ട്, ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച […]

Continue Reading

‘വാരിയംകുന്നന്‍ നെഞ്ചുവിരിച്ച്‌ നിന്ന് വെടിയുണ്ട ഏറ്റുവാങ്ങിയ ധീരന്‍, അവരുടെ വീര സവര്‍ക്കര്‍ മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ടു’; പിണറായി വിജയന്‍

സ്വതന്ത്ര്യ സമരസേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാര്‍ സമരത്തിനിടെ തെറ്റായ പ്രവണതകള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു ഇത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നിലാപാടെടുത്തയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘ്പരിവാര്‍ വീര സവര്‍ക്കര്‍ എന്നു വിളിക്കുന്നയാള്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ടയാളാണ്. എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി നെഞ്ചുവിരിച്ചുനിന്ന് വെണ്ടിയുണ്ടയേറ്റുവാങ്ങിയ ആളാണെന്നും […]

Continue Reading