ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്​ പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ മുസ്​ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനസമുദായങ്ങളില്‍പെട്ട പ്ലസ് വണ്‍ ക്ലാസ് മുതല്‍ പിഎച്ച്‌.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2021-2022 പോസ്​റ്റ്​ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷംരൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ തത്തുല്യഗ്രേഡോ ലഭിച്ചിട്ടുള്ള ഗവ./എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പിഎച്ച്‌.ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുംഎന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്ത ഐ.ടി.ഐ/ ഐ.ടി.സികളില്‍ പഠിക്കുന്നവര്‍ക്കും XI, XII തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പി​െന്‍റ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്‌സി​െന്‍റ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്‌ട്രേഷന്‍ ഐഡി ഉപയോഗിച്ച്‌​ പുതുക്കലിന് അപേക്ഷിക്കണം. പുതിയ, പുതുക്കല്‍ അപേക്ഷകള്‍ www.scholarships.gov.in അല്ലെങ്കില്‍ www.minorityaffairs.gov.in എന്നവെബ്‌സൈറ്റ് വഴിയോ National Scholarship (NSP) മൊബൈല്‍ ആപ്പിലൂടെയോ നവംബര്‍ 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in ഫോണ്‍: 9446096580, 0471-2306580. ഇ-മെയില്‍: postmatricscholarship@gmail.com.

Continue Reading