ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ് മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. […]

Continue Reading

നാളെ സ്കൂൾ തുറക്കും; ശനിയാഴ്ചയും ക്ലാസ്, 21 മുതൽ വൈകുന്നേരം വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നാളെ മുതൽ 21 വരെ ഒമ്പതാം വരെയുള്ള ക്ലാസുകാർക്ക് ഉച്ചവരെ മാത്രമാകും അധ്യായനം. പ്രീപ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ മുഴുവൻ കുട്ടികളും സ്കൂളിലെത്തുമെന്നും ക്ലാസുകൾ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ […]

Continue Reading

വിദ്യാലയങ്ങള്‍ തുറക്കുന്നു; പിഎസ്‌സി മാര്‍ച്ചില്‍ നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മാര്‍ച്ചു മാസം നടത്താനിരുന്ന പരീക്ഷാ തീയതികളില്‍ മാറ്റം. മാര്‍ച്ച് മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. മാര്‍ച്ച് 2ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27ലേക്കും മാര്‍ച്ച് 3ലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 6ലേക്കും മാര്‍ച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് 8 ലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ പരീക്ഷ മാര്‍ച്ച് 6 ലേക്കും മാറ്റി. മാര്‍ച്ച് 9 ലെ […]

Continue Reading

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.

Continue Reading

സ്കൂൾ തുറക്കൽ; കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദീർഘ കാലത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്കൂളുകളിലെ കൊവിഡ് പ്രതിരോധം എൻഎസ്എസ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകൾ പൂർത്തിയാക്കിയത്. സംസ്ഥാനത്ത് സ്കൂൾ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ […]

Continue Reading

നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലാതെ ക്രമീകരണങ്ങള്‍ നടത്തും. ബയോ ബബിള്‍ അടിസ്ഥാനമാക്കി ക്രമീകരണം നടത്തും. ഇതിനായി സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഉന്നതതല യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

Continue Reading

സ്‌കൂള്‍ തുറന്നാല്‍ ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നാലും ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാനാണ് ശ്രമം. പ്ലസ് വണ്‍ പരീക്ഷക്കും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്കും ഇടയില്‍ സ്‌കൂള്‍ തുറക്കുന്നത് അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്‌സീന്‍ ആയിട്ടില്ല. മുഴുവന്‍ സമയവും മാസ്‌ക് […]

Continue Reading

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച  ചെയ്താണ് തീരുമാനമെടുത്തത്.  ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണു വിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.  സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച […]

Continue Reading

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലുമുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെക്‌നിക്കല്‍, പോളിടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായിട്ടാകും സ്ഥാപനങ്ങള്‍ തുറക്കുക. ഈ നടപടിയുടെ ഭാഗമായി ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കൊവിഡ് […]

Continue Reading

സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നേക്കും; സാഹചര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദസമിതി

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി […]

Continue Reading