‘പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തിലും ശ്മശാനത്തിലും മാത്രമാണ് സുരക്ഷിതര്‍’: കുറിപ്പെഴുതിവെച്ച് 11ആം ക്ലാസുകാരി ആത്മഹത്യ ചെയ്തു
തമിഴ്നാട്ടിൽ ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. 11ആം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുറിപ്പ് എഴുതിവെച്ചശേഷം തൂങ്ങിമരിച്ചത്. ചെന്നൈയിലാണ് സംഭവം.താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി കുറിപ്പില്‍ വിശദീകരിച്ചു. അമ്മ പുറത്തുപോയ സമയത്താണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സമൂഹത്തിൽ പെൺകുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചുകൊണ്ടാണ് കത്തിന്‍റെ തുടക്കം- ‘ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമാണ് സുരക്ഷിതമായ സ്ഥലം. ലൈംഗികാതിക്രമം അവസാനിപ്പിക്കുക’- കുറിപ്പിൽ പറയുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. പെൺകുട്ടി […]
Continue Reading