മഹാരാഷ്ട്രയില്‍ സഖ്യം ഉണ്ടാക്കാന്‍ മോദി നേരിട്ട് വിളിച്ചു; വെളിപ്പെടുത്തലുമായി പവാര്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെ പിന്തുണയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചിരുന്നെന്ന് വെളിപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് സഖ്യം സംബന്ധിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സാധ്യമല്ലെന്ന് താന്‍ അപ്പോള്‍തന്നെ വ്യക്തമാക്കിയെന്നും പവാര്‍ വ്യക്തമാക്കുന്നു. മറാത്തി ദിനപത്രം ലോക്‌സത്ത സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പവാറിന്റെ പ്രതികരണം. മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന മഹാരാഷ്ട്ര 2019 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. […]
Continue Reading