Flow strong in Periyar; Water പെരിയാറിൽ ഒഴുക്ക് ശക്തം; ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി
▪️കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇതോടെ ആലുവ മണപ്പുറം മുങ്ങി. ആലുവ ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം വെള്ളത്തിൽ മുങ്ങിയതായാണ് വിവരം. ഇതേ തുടർന്ന് ബലിതർപ്പണം അടുത്തുള്ള ഹാളിലേക്ക് മാറ്റി. പെരിയാറിൽ ജലനിരപ്പുയരുന്നതിന്റെ പശ്ചാത്തലത്തിൽ നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തൃശൂർ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയരുകയാണ്.
Continue Reading