തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകൾ; 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി

ബ്രസീലിയ: മസ്തിഷ്കം ഒന്നിച്ചുചേർന്ന ബ്രസീലിയൻ സയാമീസ് ഇരട്ടകളെ ബ്രിട്ടീഷ് ന്യൂറോ സർജന്‍റെ സഹായത്തോടെ വിജയകരമായി വേർപെടുത്തി. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ പീഡിയാട്രിക് സർജൻ ഡോ.നൂർ ഉൾ ഒവാസി ജീലാനിയുടെ മേൽനോട്ടത്തിൽ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിൽ നാലു വയസുകാരായ ബെർണാഡോയും ആർതർ ലിമയെയും സ്വതന്ത്രരാക്കിയത്. വടക്കൻ ബ്രസീലിലെ റൊറൈമ സംസ്ഥാനത്ത് 2018ലായിരുന്നു ആർതറിന്‍റെയും ബെർണാഡോ ലിമയുടെയും ജനനം. നാലു വര്‍ഷത്തോളം ഇരുവരുടെയും തലകളുടെ മുകള്‍ഭാഗം പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. 27 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ശസ്ത്രകിയക്ക് ശേഷമാണ് […]

Continue Reading