എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി
ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും!അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി […]
Continue Reading