കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് രണ്ടുവയസുകാരി
അംഗാര:പാമ്പെന്ന് കേട്ടാലേ പേടിച്ചോടുന്നവരാണ് ഭൂരിഭാഗം പേരും. അപ്പോൾ പാമ്പ് മുന്നിലെത്തിയാലോ…പറയുകയും വേണ്ട. എന്നാൽ തുർക്കിയിലെ ഒരു രണ്ടുവയസുകാരി തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു എന്ന് മാത്രമല്ല അതിനെ കൊല്ലുകയും ചെയ്തു. തുർക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് news.com.au റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ അയൽവാസികൾ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തതായും റിപ്പോർട്ട് പറയുന്നു. എന്നാൽ കുട്ടിയെ പേര് വെളിപ്പെടുത്തിയിട്ടില്ല. എസ്.ഇ എന്നാണ് പെൺകുട്ടിയെ വിശേഷിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് […]
Continue Reading