അമ്മയും മകനും മരിച്ച നിലയിൽ : മകനെ കൊലപ്പെടുത്തി ആത്മഹത്യ എന്ന് നിഗമനം
കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മയും മകനും കഴുത്തിലും മുറിവേറ്റ മരിച്ചനിലയിൽ കണ്ടെത്തി മൂന്നുവയസ്സുള്ള മകനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.. കിടപ്പു മുറിയിലെ കട്ടിലിലാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സന്ധ്യ കഴിഞ്ഞിട്ടു ഇരുവരും വീടിനു പുറത്ത് കാണാതിരുന്നപ്പോൾ ഫോണിൽ വിളിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ അയൽവാസികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങി.തൊടിയൂർ സ്വദേശി സുനിൽകുമാറിന്റെ ഭാര്യ സൂര്യയും മകൻ ആദിദേവുമാണ് മരിച്ചത്.
Continue Reading