അനില്‍ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി

ദുബായ്: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ബുധനാഴ്ച ഐസിസി തന്നെ അറിയിച്ചതാണ് ഇക്കാര്യം. മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു.

Continue Reading