കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു

വെള്ളരിക്കുണ്ട്: കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊന്നക്കാട് പാമത്തട്ടിലെ ഗോപാലകൃഷ്ണൻ സൗമ്യ ദമ്പതികളുടെ മകൾ ജ്ഞാനേശ്വരി ( 4 ) ആണ് തെരുവുനായയുടെ അക്രമത്തിന് ഇരയായത്. ഉടനെ വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

Continue Reading

നായ ഭീതിയിൽ സ്വൈരം നഷ്ടപ്പെട്ട് കാസറഗോഡ് ജില്ല; 2 ദിവസം, കടിയേറ്റത് 43 പേർക്ക്

കാസറഗോഡ്: ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും ക‌ടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും ഉൾപ്പെടുന്നു.കൂട‌ുതൽ പേരും തെരുവു നായ്ക്കളുടെ കടിയേറ്റാണ് ചികിത്സ തേടിയത്. ജില്ലയിൽ ശരാശരി ഒരുമാസം നായയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം […]

Continue Reading

മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

കോട്ടയം ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. നായയുടെ മൃതദേഹത്തിന് താഴെ റീത്തും പൂക്കളും വച്ചു. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. നായയെ പിന്നീട് കുഴിച്ചിട്ടുകയും ചെയ്തു. സ്ഥിരമായി നായ ആളുകളെ ശല്യം ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോട്ടയം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ട് ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

ഓണത്തിരക്കിനിടയിൽ കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ ആക്രമണം ; 65 കാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ തെരുവുനായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടച്ചേരി കവലയിൽ നിന്ന് ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണൻ (65) നാണ് നായയുടെ കടിയേറ്റത്. കാലിന്. കടിയേറ്റ് രക്തം വാർന്ന ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും മറ്റും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് ജയൻ ഉടൻ അഗ്നിരക്ഷാസേന വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ സേന ആംബുലൻസിൽ ജില്ലാശുപത്രിയിലേക്ക് മാറ്റി. ഓണ തിരക്കായതിനാൽ നഗരത്തിൽ ആയിരക്കണക്കിനാളുകൾ ഉള്ളപ്പോഴാണ് വൈകുനേരം 6 മണിയോടെയാണ് […]

Continue Reading