വിദ്യാർഥികളോട് ‘പോടാ’, ‘പോടീ’ വിളി വേണ്ട, അധ്യാപകർ ബഹുമാനം നൽകണം; സർക്കാർ നിർദേശം

പാലക്കാട്: സ്കൂളുകളിൽ വിദ്യാർഥികളെ അധ്യാപകർ ‘പോടാ’, ‘പോടീ’ എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാനൊരുങ്ങുന്നത്.ഇത്തരം പ്രയോഗങ്ങൾ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) നിർദേശം നൽകിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടൻ നിർദേശമിറങ്ങും.അധ്യാപകർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത്, വിദ്യാർഥികൾക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിർദേശം എല്ലാ അധ്യാപകർക്കും നൽകണം എന്നിങ്ങനെ തിരുവനന്തപുരത്ത് നൽകിയ നിർദേശത്തിൽ പറയുന്നു. തിരുവനന്തപുരം വെട്ടുകാട് […]

Continue Reading

വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി ; കോണ്ടം, ഗർഭനിരോധന ഗുളികകൾ എന്നിവ കണ്ടെത്തി

കർണാടകയിൽ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾ ക്ലാസ് മുറിയിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുവെന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതോടെയാണ്  ടീച്ചർമാർ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ […]

Continue Reading

‘മക്കൾ വന്നാൽ ഈ 20 കാര്യം ശ്രദ്ധിക്കുന്നത് നന്നാകും’: കഞ്ചാവ് കടത്തുകാരൻ ചങ്ങാതി പറഞ്ഞ കാര്യങ്ങൾ പങ്കുവെച്ച് അധ്യാപകൻ

കട്ടപ്പന: പീരുമേട് സബ്ജയിൽ സന്ദർശനത്തിനിടെ പരിചയപ്പെട്ട കഞ്ചാവ് കേസ് പ്രതിയിൽനിന്ന് ലഭിച്ച ‘വിലപ്പെട്ട’ വിവരങ്ങൾ പങ്കുവെച്ച് അധ്യാപകൻ. ലഹരി മാഫിയ തഴച്ചുവളരുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ മുൻകരുതലെടുക്കാൻ ഇവ സഹായിക്കു​മെന്ന പ്രതീക്ഷയിലാണ് ഇടുക്കി ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ. ഫൈസൽ മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്.20 കാര്യങ്ങൾ അക്കമിട്ട് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പരിപാടിയുടെ സ്റ്റേറ്റ് റിസോർസ് ഗ്രൂപ്പ് പരിശീലകൻ കൂടിയാണ് ഫൈസൽ.ഡോ. ഫൈസൽ […]

Continue Reading

പ്രസവിച്ചയുടൻ കുഞ്ഞിനെ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച് പ്ലസ്‍വൺ വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരിയൽ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേർന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാർഥിയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കുഞ്ഞിന്‍റെ പൊക്കിൾക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തി. […]

Continue Reading

സിഗരറ്റ് വലിക്കുന്നത് കണ്ടു; ആറാം ക്‌ളാസുകാരിയുടെ മുടി മുറിച്ച് സീനിയേഴ്സ്

കൊല്ലം: ആറാം ക്‌ളാസ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആറുപേർ ചേർന്ന് പെൺകുട്ടിയുടെ മുടി മുറിച്ചത്. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനാൽ തലയിൽ ഷാൾ ധരിച്ച് മുടി മറച്ചാണ് പെൺകുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. 

Continue Reading

വിദ്യാര്‍ഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

തൃശൂർ പുന്നയൂർകുളത്ത് പ്ലസ് ടു വിദ്യാർഥിനിയെ അച്ഛന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രണ്ടു മാസം മുൻപ് നടന്ന സംഭവം പെൺകുട്ടി അധ്യാപികയോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.അമ്മയോട് നേരത്തെ പറഞ്ഞെങ്കിലും പരാതി നൽകിയില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി. മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ച പെണ്‍കുട്ടി അധ്യാപികയോട് വിവരം പറയുകയായിരുന്നു. കുട്ടിയുടെ പിതാവിന് കഞ്ചാവ് വില്‍പ്പനയാണ്. പിതാവുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികൾ. കേസിൽ വടക്കേക്കാട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പ്രതി […]

Continue Reading

‘പുകവലിച്ചാൽ ചാണകം എറിയും’, വിദ്യാർഥികൾക്ക് മുന്നറിയിപ്പ്; സഹിക്കാൻ കഴിയാതെയെന്ന് വീട്ടുകാർ

കളമശേരി• സ്വകാര്യ വഴിയിൽ കൂട്ടം ചേർന്ന് വിദ്യാർഥികളുടെ പുകവലി. സിഗരറ്റ് കുറ്റികൾ വഴിയിൽ നിറയുന്നത് സഹിക്കാൻ കഴിയാതെ വീട്ടുകാർ അവസാനശ്രമമെന്ന നിലയിൽ ‘ ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’ എന്ന ബോർഡ് സ്ഥാപിച്ചു. എച്ച്എംടി ജംക്‌ഷനിലാണ് സംഭവം. വൈകിട്ട് കോളജ് വിടുമ്പോൾ 3 മുതൽ 5 മണിവരെ സ്വകാര്യ വഴി വിദ്യാർഥികളുടെ പുകവലി കേന്ദ്രമാണ്. കെട്ടിടങ്ങളിലെ താമസക്കാർക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ‘ഇത് പൊതുവഴിയല്ല, പുകവലി ആരോഗ്യത്തിനു ഹാനികരം, ഇവിടെ പുകവലി പാടില്ല’ എന്ന ബോർഡ് ആദ്യം […]

Continue Reading

ഫറോക്ക് പാലത്തില്‍ സെല്‍ഫിക്കിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു

കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി ‌ട്രെയിന്‍തട്ടി മരിച്ചു. റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. കരുവന്‍തിരുത്തി സ്വദേശിനിയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍– മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.

Continue Reading

മംഗളുരുവിൽ മലയാളിയായ മെഡിക്കൽ കോളേജ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിറോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Continue Reading

കാസർകോട്ട് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

കാസര്‍കോട്: ബോവിക്കാനത്ത്‌ എസ്‌.എസ്.എല്‍.സി പരീക്ഷയുടെ തലേ ദിവസം വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് വന്നതും പോയതുമായ ചില സന്ദേശങ്ങള്‍ മായ്‌ച്ചതായി കണ്ടതിനെ തുടര്‍ന്നാണ് സന്ദേശം അയച്ചതെന്ന് കരുതുന്ന നാല് പേരെ പോലീസ് ചോദ്യം ചെയ്തത്.അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഫോണ്‍ വിദഗ്‌ധ പരിശോധനയ്ക്ക് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ആദൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Continue Reading