‘എന്‍ സി സി ക്യാംപിനെത്തിയ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം’
കാസർകോട്:എൻസിസി ക്യാപിനെത്തിയ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതായി പരാതി. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കൊളജിലെ ബിരുദ വിദ്യാർഥിനിയെയാണ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ക്യാംപിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താ ന്ത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിദ്യാർഥിനി പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.കാസർകോട് ഗവ. കോളജിലാണ് എൻസിസി ക്യാംപ് നടക്കുന്നത്. പതിനൊന്നിനാണ് അവസാനിക്കേണ്ടത്. ജൂനിയേഴ്സുമായുള്ള ചില പ്രശ്നങ്ങൾ ക്യാംപിൽ ഉണ്ടായിരുന്നതായി പറയുന്നു. ഇതേ തുടർന്ന് […]
Continue Reading