പത്തൊന്‍പത്കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് പുലര്‍ച്ചെയോടെയാണ് ജന്നത്തിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചു. പലതവണ വിളിച്ചിട്ടും ഫോണെടുക്കാത്തതോടെ വീട്ടുകാര്‍ അടുത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു.

Continue Reading

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി കഴുത്തറുത്ത് ആത്മഹത്യ ചെയ്തു; മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ വിഷമമെന്ന് പൊലീസ്

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊയിലാണ്ടി സ്വദേശി നിതിനാണ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. കോളേജിലെ ടോയ്‌ലറ്റില്‍ വച്ചാണ് നിതിന്‍ കത്തി കൊണ്ട് കഴുത്തറുത്തത്.ഡിംസബര്‍ ഒന്നിനാണ് നിതിന്‍ കോളേജില്‍ ചേര്‍ന്നത്. മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ വിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ദുബായിലാണ് മാതാപിതാക്കള്‍ താമസിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. നിതിന്റെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കാണാന്‍ […]

Continue Reading

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരം വീട്ടിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. ഇന്ന്‌ രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് ആദ്യം കണ്ടത്. തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പഠിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാവ് വഴക്ക് പറഞ്ഞതാണ് […]

Continue Reading

പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ: ഞെട്ടലില്‍ നാട്

മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 […]

Continue Reading

ഐടിഐ വിദ്യാർഥിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

അട്ടേങ്ങാനം: പെരിയ പോളിടെക്നിക് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പരേതനായ എ ഗോപിയുടെ മകൻ എം അഭിനന്ദ് (18) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്റെ കിടപ്പുമുറിലെ ഫാനിൽ കെട്ടി തൂങ്ങി ജീവനൊടുക്കിയത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി എട്ട് മണി വരെ അഭിനന്ദ് കുഞ്ഞികൊച്ചിയിലെ ഗ്രൗണ്ടിൽ കൂട്ടുകാരൊന്നിച്ച് ഫുട്ബോൾ കളിച്ചിരുന്നു മൂന്ന് മാസം മുൻപ് പിതാവ് മരണപ്പെട്ടിരുന്നു. അത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇന്നലെ […]

Continue Reading

ഗൃഹനാഥന്‍ മരിച്ചനിലയില്‍; സിപിഐഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്

പത്തനംതിട്ട: പെരുനാട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തില്‍ പറയുന്നുണ്ട്. ബാബു […]

Continue Reading

വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

കൊല്ലം : വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.  

Continue Reading

അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം മകൻ തൂങ്ങിമരിച്ചു

മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തല അടിച്ച് തകർത്ത ശേഷം മകൻ തൂങ്ങിമരിച്ചു.മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയു ടെ മകൻ സുജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂർ ഐടി വിദ്യാർത്ഥിയാണ് മരണപ്പെട്ട സുജിത്ത്.സുധയുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി […]

Continue Reading

ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി

ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്പാണ് ഇവർ മുപ്പതിനായിരം രൂപ ലോൺ ആപ്പ് സംഘത്തിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാൽ തുക പലിശയടക്കം വീണ്ടും ഉയർന്നു. തിരികെ അടക്കാൻ  കഴിയാതെ വന്നതോടെ […]

Continue Reading

കരിവെള്ളൂരിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാ ണ് കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading