ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു സംഭവം കാസറഗോഡ്

കാഞ്ഞങ്ങാട്: ഭാര്യ (Wife) കാമുകനൊപ്പം ഒളിച്ചോടിയതില്‍ (Eloped)  മനംനൊന്ത് യുവാവ് ആത്മഹത്യ (Suicide)  ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. .യുവതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടിലെത്തിയ […]

Continue Reading

യഡിയൂരപ്പയുടെ കൊച്ചുമകൾ മരിച്ച നിലയിൽ; ഫാനിൽ തൂങ്ങിയനിലയിൽ മൃതദേഹം

കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യഡിയൂരപ്പയുടെ െകാച്ചുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ശിവാജി നഗറിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിലാണ് 30കാരി സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. യഡിയൂരപ്പയുടെ മകൾ പത്മയുടെ മകളാണ് ഡോക്ടർ കൂടിയായ സൗന്ദര്യ. രണ്ട് വർഷം മുൻപായിരുന്നു സൗന്ദര്യയുടെ വിവാഹം. മൃതദേഹം പോസ്മോർട്ടത്തിനായി മാറ്റി.

Continue Reading

‘കോവിഡ് സമ്മാനിച്ചത് ബിസിനസ്തകർചയും വൻ കട ബാധ്യതയും’; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

മംഗലാപുരം : യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇർവിൻ റോഡിൽ ജ്വലറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും […]

Continue Reading

ഇൻസ്റ്റന്റ് ലോൺ: തിരിച്ചടവ് മുടങ്ങിയാൽ ഹാക്കിങ്, അശ്ലീല സന്ദേശം: ചതിക്കുഴിയിൽ വീണ് മലയാളികൾ

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണത് നിരവധി മലയാളികൾ. വീട്ടമ്മമാരടക്കം നിരവധി പേരാണ് വലിയ ബാധ്യതയ്ക്ക് ഇരയാവുന്നത്. ഇരട്ടി പലിശയ്ക്കാണ് ഇത്തരം ആപ്പുകൾ പണം നൽകുന്നത്. പിന്നീട് ഇടപാടുകാരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യും. തിരിച്ചടവിൽ വീഴ്ച വന്നാൽ ഇടപാടുകാരെ അപകീർത്തിപ്പെടുത്തും. ഇതിനായി ഫോണിലെ എല്ലാ നമ്പറുകളിലേക്കും അശ്ലീല സന്ദേശങ്ങളയക്കുന്നതാണ് പതിവ്. തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചുവെന്ന് സൂറത്തിൽ ഇത്തരത്തിൽ അതിക്രമത്തിന് വിധേയയായ സ്ത്രീ പറഞ്ഞു. ഫോണിലെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങളയച്ചു. […]

Continue Reading

‘സിഐ വേശ്യയെന്ന് വിളിച്ചു, പീഡനകാര്യം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു’; പോക്‌സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉയര്‍ത്തിയിരിക്കുന്നത്.സിഐ തന്നെ ‘വേശ്യ’യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണെന്നും കത്തിലുണ്ട്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സി ഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും കത്തിലുണ്ട്. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ […]

Continue Reading

ഗർഭിണിയായ യുവതിയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ; കത്ത് കണ്ടെടുത്തു

വൈക്കം • ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പഞ്ചായത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണു മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുൻപാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ശ്യാമിന്റെ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിൽ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് […]

Continue Reading

വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയതിനെ തുടർന്ന് വിഷം കഴിച്ച പെൺകുട്ടി മരണപ്പെട്ടു

പരപ്പ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പിഡനത്തിനിരയായി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണപ്പെട്ടു. പരപ്പ ബാനം കാടൻമൂല യിലെ പരേതനായ കുഞ്ഞി രാമൻ-നാരായണി ദമ്പതിക ളുടെ മകൾ സിനി(17) ആണ് പരിയാരത്തെ കണ്ണൂർ ഗവൺ മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. മിനി, സുനിത എന്നിവർ സഹോദരങ്ങൾ, ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ഒരാഴ്ച മുമ്പാണ് വീട്ടിനകത്ത് വെച്ച് എലിവിഷം കഴിച്ച് ആത്മഹതി ത്യക്ക് ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പരപ്പ […]

Continue Reading

ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും, ഒന്നും പത്തും വയസുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തി; തൊട്ടുപിന്നാലെ യുവാവിന്റെ ആത്മഹത്യയും! നാലുപേരുടെയും ജീവനെടുത്തത് ഓണ്‍ലൈന്‍ ചൂതാട്ടം

ചെന്നൈ: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. […]

Continue Reading

‘പെണ്‍കുട്ടികള്‍ ഗര്‍ഭപാത്രത്തിലും ശ്മശാനത്തിലും മാത്രമാണ് സുരക്ഷിതര്‍’: കുറിപ്പെഴുതിവെച്ച് 11ആം ക്ലാസുകാരി ആത്മഹത്യ ചെയ്തു

തമിഴ്​നാട്ടിൽ ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്​തു. 11ആം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുറിപ്പ്​ എഴുതിവെച്ചശേഷം തൂങ്ങിമരിച്ചത്​. ചെന്നൈയിലാണ് സംഭവം.താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി കുറിപ്പില്‍ വിശദീകരിച്ചു. അമ്മ പുറത്തുപോയ സമയത്താണ് കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സമൂഹത്തിൽ പെൺകുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്ന്​ മാതാപിതാക്കളോട്​ അഭ്യർഥിച്ചുകൊണ്ടാണ്​ കത്തിന്‍റെ തുടക്കം- ‘ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്​. അമ്മയുടെ ഗർഭപാത്രവും ശ്മശാനവും മാത്രമാണ്​ സുരക്ഷിതമായ സ്​ഥലം. ലൈംഗികാതിക്രമം അവസാനിപ്പിക്കുക’- കുറിപ്പിൽ പറയുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നാണ്​ ആത്മഹത്യാക്കുറിപ്പ്​ കണ്ടെടുത്തത്. പെൺകുട്ടി […]

Continue Reading

മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. വെള്ളുമണ്ണടി തടത്തരികത്തു വീട്ടിൽ ശ്രീജ ആണ് മരിച്ചത്. ശ്രീജയുടെ മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ . ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്. 

Continue Reading