പയ്യന്നൂർ സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു

കണ്ണൂര്‍:പയ്യന്നൂരിലെ സുനീഷ യുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയു മാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പോലീസ് നടപടി. ഒന്നര വർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹ മായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ […]

Continue Reading

സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത്; ഡിവൈഎഫ്ഐ യുവജന ജാഗ്രത സദസ്സ്

സമീപകാലത്തായി സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യയും കൂടിവരുന്ന സാഹചര്യത്തിൽ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വെച്ച് യുവജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സബീഷ്, കെ രേവതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് സ്വാഗതം പറഞ്ഞു. സ്ത്രീധനം എന്ന […]

Continue Reading

ഭർത്താവ് പണം ചോദിച്ച് ബഹളമുണ്ടാക്കി, ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത് യുവതി: എങ്ങുമെത്താതെ അന്വേഷണം

പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച് നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ മൈലംപുള്ളിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിരുന്നു. അന്വേഷണം […]

Continue Reading

27 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും നല്‍കി വിവാഹം, പിന്നാലെ ഭര്‍ത്താവില്‍ നിന്നും ക്രൂരമര്‍ദ്ദനം, ഭര്‍തൃവീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച് 22കാരി

ഇടുക്കി: ഇടുക്കിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകള്‍ ധന്യ ആണ് മരിച്ചത്. ഇരുത്തിയൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) ആണ് അറസ്റ്റിലായത്. മാട്ടുക്കട്ടയിലെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ കഴിഞ്ഞ മാര്‍ച്ച് 29നാണ് തൂങ്ങിമരിച്ച നിലയില്‍ ധന്യയെ കണ്ടെത്തിയത്. 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടേയും അമലിന്റേയും വിവാഹം. 27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കിയായിരുന്നു വിവാഹം നടന്നത്. […]

Continue Reading

സ്ത്രീധനമായി നല്‍കിയത് നൂറ് പവന്‍ സ്വര്‍ണ്ണവും 1.25 ഏക്കര്‍ സ്ഥലവും പത്ത് ലക്ഷത്തിന്റെ കാറും; കാര്‍ ഇഷ്ടപ്പെടാത്തതിന് വിസ്മയയോട് ക്രൂരത

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് […]

Continue Reading

തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക്…പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍ കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച […]

Continue Reading

വീട്ടുകാർ വിവാഹത്തെ എതിർത്തു :ആത്മഹത്യയക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

ഹൈദരാബാദ്: വീട്ടുകാർ വിവാഹത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് […]

Continue Reading

മലപ്പുറത്ത് കോവിഡ് രോഗി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മലപ്പുറം: കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

Continue Reading

റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് പരിഭ്രാന്തിയിൽ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു:റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് പരിഭ്രാന്തിയിൽ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.. ഉള്ളാൾ നിവാസിയായ 32 കാരനായ നിതിന്റെ മൃതദേഹം ഏപ്രിൽ 28 ബുധനാഴ്ചയാണ് കണ്ടെത്തിയത്. നേത്രാവതി നദിയുടെ തീരത്ത് മൃതദേഹം കണ്ടെത്തി. നേരത്തെ ഏപ്രിൽ 26 ന് ആഴ്ചയിൽ നിതിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് നിതിന്റെ സഹോദരനും ഉള്ളാൽ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. ഏപ്രിൽ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സോമേശ്വർ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവ പരിപാടിയിൽ നിതിനും സുഹൃത്തുക്കളും കാണാതായിരുന്നു. […]

Continue Reading

അമ്മയും മകനും മരിച്ച നിലയിൽ : മകനെ കൊലപ്പെടുത്തി ആത്മഹത്യ എന്ന് നിഗമനം

കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മയും മകനും കഴുത്തിലും മുറിവേറ്റ മരിച്ചനിലയിൽ കണ്ടെത്തി മൂന്നുവയസ്സുള്ള മകനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.. കിടപ്പു മുറിയിലെ കട്ടിലിലാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സന്ധ്യ കഴിഞ്ഞിട്ടു ഇരുവരും വീടിനു പുറത്ത് കാണാതിരുന്നപ്പോൾ ഫോണിൽ വിളിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ അയൽവാസികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങി.തൊടിയൂർ സ്വദേശി സുനിൽകുമാറിന്റെ ഭാര്യ സൂര്യയും മകൻ ആദിദേവുമാണ് മരിച്ചത്.

Continue Reading