ലോഡ്ജിൽ വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം
ലോഡ്ജില്‍വെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി. ഫാം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും […]
Continue Reading