700 വർഷമായി ഈ ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്
മനോഹരമായ പൈതൃകത്തിനും സാംസ്കാരിക കഥകൾക്കും പേരുകേട്ടതാണ് രാജസ്ഥാൻ. അവിടത്തെ ചുരു(Churu) ജില്ലയിലെ ഉദ്സർ ഗ്രാമ(Udsar village)ത്തിനും അത്തരമൊരു സവിശേഷമായ കഥ പറയാനുണ്ട്. അവിടെയുളള വീടുകൾക്ക് ഒറ്റനില മാത്രമാണ് ഉള്ളത്. അവിടെ ആരും അതിന് മുകളിൽ നില കെട്ടാൻ ശ്രമിക്കാറില്ല. അതിനി പണക്കാരനായാലും പാവപ്പെട്ടവനായാലും ഒറ്റനില വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ 700 വർഷമായി ഈ ഗ്രാമത്തിൽ ആരും വീടുകൾക്ക് മുകളിലൊരു നില കൂടി പണിതിട്ടില്ലെന്നതാണ് അതിശയം. അതിന് പിന്നിൽ ഒരു ശാപത്തിന്റെ കഥയാണ് ഗ്രാമവാസികൾക്ക് പറയാനുള്ളത്. ഏകദേശം 700 […]
Continue Reading