കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി, കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി നല്‍കുക. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട കേസിലാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്. സുശീലിനൊപ്പം സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കിയാല്‍ 50,000 രൂപയും പാരിതോഷികം നല്‍കും.ഒളിംപിക്‌സ് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുശീല്‍ […]

Continue Reading

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍

ന്യൂദല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സുശീല്‍ കുമാറിന്റെവീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സോനു, സാഗര്‍, അമിത് തുടങ്ങിയവര്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് […]

Continue Reading