താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി; പരിശോധന തുടരുന്നു

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചോര്‍ച്ച കണ്ടെത്തിയത്. 15 ദിവസം പരിശോധന തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസം വരെയെടുക്കും.

Continue Reading

താജ്മഹൽ കാണാൻ ടിക്കറ്റ് ഇനി ഓൺലൈൻ വഴി മാത്രം

ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ താജ്മഹൽ കോമ്പൗണ്ടിലേക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറുകൾ നിർത്തലാക്കിയിരുന്നു.എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 45 രൂപയും ഷാജഹാൻ ചക്രവർത്തിയുടെയും ഭാര്യ മുംതാസ് മഹലിന്റേയുമടക്കം ഖബറുകൾ ഉള്ള മൊസോളിയം (താജ്മഹൽ കെട്ടിടം) സന്ദർശിക്കാൻ 200 രൂപയുമാണ് ഫീസ്. മൊസോളിയം അടക്കം സന്ദർശിക്കാൻ ഓൺലൈനായി 245 രൂപയുടെ ടിക്കറ്റെടുക്കണം. […]

Continue Reading