‘നീ വേറെയൊന്ന്വല്ല, കണ്ണ് കലങ്ങല്ലേ…’ ഇതാണ് കേരളമെന്ന് സോഷ്യല്‍ മീഡിയ
പര്‍ദ്ദ ധാരിയായ സ്ത്രീയെ ചേര്‍ത്ത് പിടിച്ച് ആശ്വസിച്ച് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. തന്റെ സങ്കടങ്ങള്‍ മുത്തപ്പനോട് പറയുന്ന സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പന്‍ തെയ്യത്തിന്റെ വാക്കുകളുമാണ് പ്രശംസ പിടിച്ച് പറ്റുന്നത്. കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നില്‍ക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങള്‍ ചോദിക്കുകയും സമാധാനിപ്പിക്കുകയുമാണ് മുത്തപ്പന്‍ തെയ്യ കോലധാരി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോ കേരളത്തിന്റെ മതേതര ഉദാഹരണമാണ് എന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. […]
Continue Reading