പ്രിയ ചേടത്തി… വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേട്ടനെ പറ്റിച്ച തുക അയക്കുന്നു, പണം സ്വീകരിക്കണം; 2000 രൂപക്കൊപ്പം കള്ളന്‍റെ കത്ത്

വയനാട്: കഴിഞ്ഞ ദിവസം വയനാട് പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ഒരു കത്ത് വന്നു. കത്തിന്‍റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് ഒരു സംശയം. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ കാര്യമായി തപാല്‍വഴി ഒന്നും തന്നെ വരാറില്ലായിരുന്നു.എന്തായാലും രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത്. കവറില്‍ 2,000 രൂപ, ഒപ്പം ഒരു കത്തും. കത്ത് ഇപ്രകാരമായിരുന്നു. “പ്രിയ  ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്  ചേട്ടനെ പറ്റിച്ച് ഞാൻ 700 രൂപ വിലയുള്ള […]

Continue Reading

പുലര്‍ച്ചെ പുരപ്പുറത്ത് നൈറ്റി ധരിച്ചൊരു കള്ളന്‍; ഫോണില്‍ കണ്ട് മകള്‍,ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ടു പിടിച്ച് പൊലീസ്

നൈറ്റിയിട്ട് വീടിന് മുകളിൽ കയറി നിന്ന് ഭയപ്പെടുത്തി മോഷണം നടത്തുന്നയാൾ കോട്ടയത്ത് പിടിയിൽ. ബോബിന്‍സ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളൂരിലുള്ള ഒരു വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്റ്റേഷൻ അതിർത്തിപോലും നോക്കാതെയാണ് ഒന്നര കിലോമീറ്റർ പിന്നാലെ ഓടി തലയോലപ്പറമ്പ് എസ്.ഐ വി.എം ജയ്മോനും സംഘവും മോഷ്ടാവിനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം മാത്യുവിന്‍റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും […]

Continue Reading