കടൽഭിത്തിക്കിടയിൽ കുടുങ്ങിയത് മണിക്കൂറുകൾ ; ഷിയാസിനിത് രണ്ടാം ജന്മം
വടകര: കളിക്കുന്നതിനിടെ കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരയന്റ തയ്യിൽ ശാഫിയുടെയും മുബീനയുടെയും മകൻ ഷിയാസിനെയാണ് അഗ്നി രക്ഷസേനയും നാട്ടുകാരും മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മുട്ടുങ്ങൽ കക്കാട്ട് കടലോരത്തെ ഭീമൻ കരിങ്കല്ലുകൾക്കിടയിലാണ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെറിച്ച് വീണ പന്ത് എടുക്കാൻ ഇറങ്ങിയ ഷിയാസ് കുടുങ്ങിയത്.പന്ത് എടുത്ത് തിരികെ പുറത്തേക്ക് വരാൻ കുട്ടിക്ക് കഴിഞ്ഞില്ല. കുട്ടി ഭിത്തിയിലേക്ക് […]
Continue Reading