‘ബോസി’ന്‍റെ ഇന്‍ട്രൊ യുട്യൂബില്‍ തരംഗം; ഇതുവരെ ഏഴ് മില്യണ്‍ കാഴ്ചകള്‍

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ ഏറിയ പങ്കും അടച്ചിട്ട 2020ലെ മമ്മൂട്ടിയുടെ ഒരേ യൊരു റിലീസായിരുന്നു ഷൈലോക്ക്. അജയ് വാസു ദേവ് സംവിധാനം ചെയ്‍ത ചിത്രം നിര്‍മ്മിച്ചത് ഗുഡ് വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആയിരുന്നു. ‘ബോസ്’ എന്ന് വിളിപ്പേരുള്ള ദേവന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം മറ്റ് അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ രംഗത്തിന് യു ട്യൂബില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണം സോഷ്യല്‍ […]

Continue Reading

കോവിഡ് വാക്സിനാണ് വിവേകിന്റെ മരണത്തിന് കാരണമെന്ന് പ്രചാരണം.നടൻ മൻസൂർ അലിക്ക് രണ്ട് ലക്ഷം രൂപ കോടതി പിഴയിട്ടു

ചെന്നൈ: കോവിഡ് -19 വാക്‌സിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിനുള്ള വ്യവസ്ഥയായി കോവിഷീൽഡ് വാങ്ങാൻ തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിക്ക് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ജസ്റ്റിസ് എം ധണ്ഡപാനി തനിക്ക് നിർദേശം നൽകി. ഏപ്രിൽ 16 ന് ഹൃദയാഘാതത്തെ തുടർന്ന് നടൻ വിവേകിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് മുമ്പായി മൻസൂർ അലി ഖാൻ നടത്തിയ പ്രസ്താവനകളാണ് പ്രശ്‌നം.

Continue Reading

സമ്പൂർണ്ണ ലോക്ഡോണില്ല സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്നും രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് സർവ്വകക്ഷിയോഗത്തിൽ പൊതുവായി ഉയർന്ന അഭിപ്രായം..വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായത്തിൽ മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. ശനിയും, ഞായറും കടുത്ത നിയന്ത്രണ രീതിയിൽ തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30 ന് തന്നെ കടകൾ അടക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ ഭൂരിഭാഗ പേരും യോജിച്ചു. അതേസമയം, വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും യോജിച്ചു. […]

Continue Reading