സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം; തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട കൊല്ലാമുള സ്വദേശി അദ്വൈതാണ് മരിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി , തിരുവനന്തപുരം ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാഷ്ടങ്ങളാണുണ്ടായത്. ഇടുക്കി മൂലമറ്റത്ത് ഉരുൾപ്പൊട്ടി. മൂലമറ്റം, മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിലും മേലുകാവ് ഇരുമാപ്രയിലും ഉരുൾപ്പൊട്ടലുണ്ടായി. ഇരുമാപ്രയിൽ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. […]
Continue Reading