ഹിജാബ്: ‘ഹൈകോടതിയിൽ ഹരജി നൽകിയതിന് പ്രതികാരം’; പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളെ പ്രിൻസിപൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി

മംഗ്ളുറു:ഉഡുപി ഗവ. പി യു വനിത കോളജിൽ തിങ്കളാഴ്ച ആരംഭിച്ച പ്രായോഗിക പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ച് എത്തിയ മൂന്ന് വിദ്യാർഥിനികളെ പ്രിൻസിപൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി. ശാസ്ത്ര വിഭാഗം രണ്ടാം വർഷക്കാരായ താൻ ഉൾപെടെ മൂന്നുപേരോട് അഞ്ചു മിനിറ്റിനകം സ്ഥലംവിട്ടില്ലെങ്കിൽ പൊലീസിൽ പരാതി നൽകും എന്ന് പ്രിൻസിപൽ വിരട്ടിയതായി എ എച് അൽമാസ് ട്വീറ്റ് ചെയ്തു. ഹിജാബ് വിലക്കിന് തുടക്കമിട്ട ഈ കോളജിൽ നിന്ന് ആദ്യമായി മൗലികാവകാശം തേടി ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്തവരാണ് ഭീഷണിക്ക് […]

Continue Reading

ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത കോളജുകളിൽ ഹിജാബ് ധരിക്കാമെന്ന് സമാധാന യോഗം

കർണാടകയിലെ ഉഡുപ്പിയിൽ ഡ്രസ് കോഡ് നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാമെന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം. എന്നാൽ ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശങ്ങൾ യൂണിഫോം ധരിക്കുന്ന സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കുമെന്നും ഉഡുപ്പി ബി.ജെ.പി എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു.ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങളെ തുടർന്ന് അഞ്ചുദിവസമായി അടച്ചിട്ടിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുകയാണ്. സംഘർഷങ്ങൾ തണുപ്പിക്കാൻ തെക്കൻ ജില്ലയിൽ ഫെബ്രുവരി […]

Continue Reading

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി

സ്കൂൾ, കോളജുകളിൽ യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. കർണാടകയിലെ കാമ്പസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്കൂളുകളിലും യൂണിഫോം നിർബന്ധമാക്കിയത്കഴിഞ്ഞ നാലു ദിവസവും കർണാടകയിലെ കുന്താപ്പുർ ഗവണ്‍മെന്‍റ് പി യു കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ചാണ് ക്യാമ്പസിൽ നിന്നും നീക്കിയത്.ഹിജാബ് ധരിച്ചവർക്ക് വിഭ്യാഭ്യാസം നിഷേധിക്കരുതെന്ന് രാഹുല്‍ […]

Continue Reading

ഗവ. കോളേജില്‍ വീണ്ടും ഹിജാബ് വിലക്ക്; ക്ലാസില്‍ പങ്കെടുക്കുന്നത് തടഞ്ഞു

കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഉഡുപ്പിയിലെ വനിതാ പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഇവരെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ ഗെയിറ്റിനു പുറത്ത് തടയുകയായിരുന്നു. പരീക്ഷയ്ക്ക് രണ്ടുമാസം ബാക്കിനിൽക്കെയാണ് […]

Continue Reading