പിഞ്ചുകുഞ്ഞിന്റെ പുറത്ത് പേരും വിലാസവും എഴുതി യുക്രെയ്ൻ യുവതി; ഉള്ളുലയ്ക്കും ചിത്രം

ഏത് നേരത്താണ് ബോംബ് വീഴുന്നതെന്നും വീട് തകരുന്നതെന്നും വെടിയേൽക്കുന്നതെന്നുമുള്ള ക്രൂരസത്യങ്ങളേ യുക്രെയ്നിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും ജീവിതത്തിലും സ്വപ്നങ്ങളിലും ഇന്നുള്ളൂ. യുദ്ധം വിതച്ച അരക്ഷിതാവസ്ഥയും ഭീതിയും അത്രമേൽ വലുതാണ്. മരണം ഏതുനേരത്തും സംഭവിക്കാമെന്ന നടുക്കുന്ന യാഥാർഥ്യത്തോട് അമ്മമാർ പൊരുത്തപ്പെട്ടു കഴിഞ്ഞു. കൊള്ളയും കൊള്ളിവയ്പ്പും ബലാൽസംഗവും യുക്രെയ്ന്റെ തെരുവുകളിൽ നിറയുകയാണ്.അത്യാഹിതങ്ങൾ സംഭവിച്ചാൽ മക്കളെ തിരിച്ചറിയുന്നതിനായി പിഞ്ചു കുഞ്ഞുങ്ങളുടെ പുറത്ത് വരെ പേരും വിലാസവുമടക്കം എഴുതി വയ്ക്കുകയാണ് അമ്മമാരെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധത്തിന്റെ യാഥാർഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി […]

Continue Reading

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു ഇന്ന് രാവിലെ

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് […]

Continue Reading

യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി

റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും തിരിച്ച മലയാളി വിദ്യാർഥികളുടെ ആദ്യം സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർഥികളാണ് ഇന്ന് കൊച്ചിയിലെത്തിയത്. യുക്രൈനിൽനിന്നും ഇന്നലെ രാത്രിയോടെ ഇവർ മുംബൈയിലെത്തിയിരുന്നു. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് മലയാളി വിദ്യാർഥികൾ. മുംബൈയിലെത്തിയത് മുതലുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഇനി യുക്രൈനിൽ നിന്നുള്ളവരെ വഹിച്ചുള്ള രണ്ട് വിമാനങ്ങൾ കൂടി കൊച്ചിയിലെത്താനുണ്ട്. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. […]

Continue Reading

യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യാജ സന്ദേശം; മകളെ തിരികെയെത്തിക്കാമെന്ന് വാഗ്ദാനം, പണം തട്ടി യുവാവ്

യുക്രെയിന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യജ സന്ദേശം വ്യപകമാകുന്നതായി പരാതി. യുക്രെയിനില്‍ കുടുങ്ങിയ മകളെ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മാതാപിക്കളില്‍ നിന്നും പണം തട്ടിയെന്നാണ് പരാതി. മധ്യപ്രദേശിലാണ് സംഭവം. യുക്രെയ്‌നില്‍ കുടുങ്ങിയ മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എന്ന പേരില്‍ 42,000 രൂപ പ്രതികള്‍ തട്ടിയെടുത്തു. പ്രിന്‍സ് എന്ന പേരിലാണ് പ്രതി തന്നെ സമീപിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, യുക്രൈനിൽ സാഹചര്യങ്ങൾ […]

Continue Reading

ഉക്രെയിനിൽ കുടുങ്ങി മുളിയാറിലെ മൂന്ന് വിദ്യാർത്ഥികൾ :ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും, എം.പി ക്കും അനീസ മൻസൂർ മല്ലത്ത് ഇമെയിൽ സന്ദേശമയച്ചു

മുളിയാർ: ▪️ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാ തലത്തിൽ നാട്ടിൽ എത്താനാകാതെകുടുങ്ങിയ മുളിയാർ പഞ്ചായത്തിലെ ഇരിയണി സ്വദേശി അനികേതൻ അയ്യർ, മുണ്ടക്കൈയിലെമുഹമ്മദ് ആദിൽ, ബോവിക്കാനത്തെഅബി കുഞ്ഞിമുഹമ്മദ്എന്നീ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന്ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഇമെയിൽ സന്ദേശ മയച്ചു.

Continue Reading

‘ആയുധം താഴെവെച്ചാല്‍ ചര്‍ച്ച’; യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

കീവ്: യുക്രൈനില്‍ (Ukraine) നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ(Russia). യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ […]

Continue Reading

‘റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം. റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈന്‍റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി. യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന […]

Continue Reading