യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു

കീവ്∙ യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണു ചന്ദൻ.

Continue Reading

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു ഇന്ന് രാവിലെ

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് […]

Continue Reading

മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന് എംബസി

കിയവ്: റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഒൻപതാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. […]

Continue Reading

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; ‘യുക്രൈനും, റഷ്യക്കും, സംഭാവന തേടി ട്വീറ്റ്’

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യുക്രൈനും റഷ്യയ്ക്കും വേണ്ടി ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും നദ്ദയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആയിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ പെടുന്നത്. യുക്രൈന്‍ ജനതയോടൊപ്പം നില്‍ക്കുക, സംഭാവനയായി ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുക. ബിറ്റ് കോയിന്‍, ഇതറീയം എന്നിയാണ് നല്‍കാം. എന്നായിരുന്നു ആദ്യ ട്വീറ്റ്.ട്വീറ്റിന് പിന്നാലെ സംശയങ്ങള്‍ പ്രകടിപ്പിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതിന് മറുപടി എന്ന നിലയില്‍ മറ്റൊരു ട്വീറ്റും രംഗത്ത് […]

Continue Reading

‘ആയുധം താഴെവെച്ചാല്‍ ചര്‍ച്ച’; യുക്രൈന്‍ ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് റഷ്യ

കീവ്: യുക്രൈനില്‍ (Ukraine) നാശം വിതച്ച് മുന്നേറുന്നതിനിടെ ചര്‍ച്ചയാകാമെന്ന് അറിയിച്ച് റഷ്യ(Russia). യുക്രൈന്‍ ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. യുക്രൈന്‍ ആയുധം താഴെ വെച്ച് കീഴടങ്ങണമെന്ന് വിദേശകാര്യമന്ത്രിസെര്‍ജി ലാവ്റോവ് പറഞ്ഞു. അതേസമയം റഷ്യയുടെ ആക്രമണങ്ങള്‍ക്ക് യുക്രൈന്‍ തിരിച്ചടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ എയര്‍ഫീല്‍ഡിന് നേരെ യുക്രൈന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. റൊസ്തോവിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. റഷ്യന്‍ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈന്‍ സേന അറിയിച്ചു.റഷ്യന്‍ സേനയുടെ ആക്രമണത്തോട് ചെറുത്ത് നില്‍ക്കാന്‍ യുക്രൈന്‍ […]

Continue Reading

ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നേക്കും; കരുതിയിരിക്കുക കൂടുക ഇത്രത്തോളം

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുമെന്ന് സൂചന. റഷ്യ യുദ്ധപ്രഖ്യാപനം നടത്തി സൈനിക നീക്കം ആരംഭിച്ചതോടെ ബാരല്‍ അസംസ്കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ വിലക്കയറ്റത്തിന് കാരണമാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രത്യേകിച്ച് അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ച് വിപണി വില നിര്‍ണ്ണയിക്കുന്ന രീതിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ അടുത്തിടെ എണ്ണവില വര്‍ദ്ധിച്ചിട്ടില്ല. യുപിയിലെ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ […]

Continue Reading