ലോക പരിസ്ഥിതി ദിനം ; ഗവ.യുനാനി ഡിസ്‌പെൻസറി,മൊഗ്രാലിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലും, വിതരണവും നിർവഹിച്ചു
കുമ്പള ഗ്രാമ പഞ്ചായത്തിൽ ഗവ.യുനാനി ഡിസ്‌പെൻസറി,മൊഗ്രാലിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ നാസർ ,മൊഗ്രാലിന്റെ നേത്രത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ ഗവ. യുനാനി,ഡിസ്‌പെൻസറി മൊഗ്രാലിൽ നട്ട് ഉൽഘാടനം നിർവഹിക്കുകയും നൂറോളം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ യുനാനി മെഡിക്കൽ ഓഫീസർ ഡോ.ഷക്കീറലി,ഡോ.സുഹൈൽ,വെറ്ററിനറി സർജൻ ഡോ.അതുൽ മോഹൻ,റിയാസ് മൊഗ്രാൽ, അബ്‌കോ മുഹമ്മദ് ജോസ് എം.എസ്,ലുലു,രമ്യ,നിതിൻ.കെ.പി എന്നിവർ സംബന്ധിച്ചു.
Continue Reading