10 ലക്ഷത്തിന് ഒറ്റ മുറിയിൽ രണ്ട് ടോയ്‌ലറ്റ്! ഇത് ‘സ്വച്ഛ് ഭാരത് യു.പി മോഡൽ’

ബസ്തി: വിചിത്രമായ നിർമാണ രീതികൊണ്ട് വൈറലായി യു.പിയിലെ പബ്ലിക് ടോയ്‌ലറ്റ്. ഒറ്റ ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ അടുത്തടുത്ത് സ്ഥാപിച്ചാണ് അധികൃതർ വ്യത്യസ്തമായ നിർമാണ രീതി പരീക്ഷിച്ചിരിക്കുന്നത്. യു.പിയിലെ ബസ്തി ജില്ലയിൽ ഗൗര ധുൻധ ഗ്രാമത്തിലെ ടോയ്‌ലറ്റ് കോംപ്ലക്‌സാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ ‘ഇസ്സത് ഘർ’ എന്നറിയിപ്പെടുന്ന ഈ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമാണത്തിന് ചെലവഴിച്ചത് 10 ലക്ഷം രൂപയാണ്. ചിലയിടങ്ങളിൽ ടോയ്‌ലറ്റിന് വാതിലുകൾ സ്ഥാപിച്ചിട്ടുമില്ല.നിർമാണത്തിലെ അപാകതകൾ അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. ചില ടോയ്‌ലറ്റുകൾക്ക് വാതിലുകളില്ലാത്തതും […]

Continue Reading

യു.പിയിൽ‍ സംസ്ഥാന വനിതാ കബഡി താരങ്ങൾ‍ക്ക് ഭക്ഷണം പുരുഷന്മാരുടെ കക്കൂസിൽ; വ്യാപക പ്രതിഷേധം(വീഡിയോ കാണാം )

സഹാറൻപൂർ: സംസ്ഥാന വനിതാ കബഡി താരങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കക്കൂസിന്റെ തറയിൽ വച്ചുകൊടുത്ത് അധികൃതർ. സഹാറൻപൂരിൽ നടക്കുന്ന അണ്ടർ‍-16 കബഡി ടൂർണമെന്റ് താരങ്ങൾക്കാണ് ദുർ‍​ഗതിയുണ്ടായത്. സഹാറൻപൂരിലെ സ്റ്റേഡിയത്തിലെ ശൗചാലയത്തിലാണ് പെൺകുട്ടികൾക്ക് ഭക്ഷണം ഒരുക്കി അധികൃതർ ‘സൽക്കരിച്ചത്’.പെൺകുട്ടികൾ പുരുഷന്മാരുടെ കക്കൂസിന്റെ തറയിൽ വച്ചിരിക്കുന്ന ചോറും കറികളും പൂരിയും സ്വന്തമായി പ്ലേറ്റുകളിലാക്കി കഴിക്കാനെടുത്തു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. തറയിലൊരു പേപ്പറിലാണ് പൂരി വച്ചിരിക്കുന്നത്. ഇത് പൊരിക്കാനുള്ള പാത്രം പുരുഷന്മാരുടെ യൂറിനൽ നിരയുടെ താഴെയാണ് വച്ചിരിക്കുന്നത്. ഇതിൽ എണ്ണയും കാണാം. ഇവിടെ […]

Continue Reading

യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ചനിലയില്‍; കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ വന്ന ആളുകള്‍ മക്കളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ലെന്ന് ഐജി ലക്ഷ്മി സിങ് […]

Continue Reading

8000 കോടി ചിലവ്‍; ഉദ്ഘാടനം ചെയ്ത് 5 ദിവസം; യുപി എക്സ്പ്രസ് വേ തകർന്നു

ഉദ്ഘാടനം ചെയ്ത് അഞ്ച് ദിവസം മാത്രമായ ഉത്തർപ്രദേശിലെ എക്സ്പ്രസ് വേ തകർന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. മഴ കനത്തതോടെയാണ് റോഡിന്റെ വിവിധ ഭാഗങ്ങൾ തകർന്നത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കിഡ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലു വരിപ്പാത ഏഴു ജില്ലകളിൽകൂടിയാണ് കടന്നുപോകുന്നത്. 8000 കോടി രൂപ മുടക്കി നിർമിച്ച പാതയാണ് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. എക്സ്പ്രസ് വേയുടെ വിവിധ ഇടങ്ങളിൽ ടാർ ഒലിച്ചുപോയി. റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ […]

Continue Reading

ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തുന്നതായി പരാതി; യു.പിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി

ലഖ്‌നൗ: ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തിയതായുള്ള പരാതികൾക്കു പിന്നാലെ ഉത്തർപ്രദേശിൽ മദ്രസാകെട്ടിടം ഭരണകൂടം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം അംറോഹ ജില്ലയിലെ ജെബ്രയിലാണ് സംഭവം. ഗ്രാമസഭാ ഭൂമി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഭരണകൂടത്തിന്റെ വാദം മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്‌മദ് തള്ളിയിട്ടുണ്ട്. 1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും […]

Continue Reading

ഹിന്ദു ദേവതയുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ വിൽപനയെന്ന് പരാതി; വ്യാപാരി അറസ്റ്റിൽ

ലഖ്‌നൗ: ദൈവത്തിന്റെ ചിത്രമടങ്ങിയ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ് കോഴി ഇറച്ചി വിൽപന നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ വ്യാപാരി അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി.യു.പിയിലെ സംബാലിലാണ് സംഭവം. ഇവിടെ ഇറച്ചിക്കച്ചവടക്കാരനായ താലിബ് ഹുസൈൻ ഹിന്ദു ദേവതകളുടെ ചിത്രങ്ങളടങ്ങിയ പത്രത്തിൽ കോഴി പൊതിഞ്ഞ് കൊടുത്തെന്ന് ഒരു സംഘം പൊലീസിൽ പരാതി നൽകുകയായിരുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്ന് ഇവർ പരാതിയിൽ പറഞ്ഞു. ഇതേതുടർന്നാണ് പൊലീസ് കടയിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനു പുറമെ പൊലീസിനെ ആക്രമിച്ചെന്ന കുറ്റവും […]

Continue Reading

മുസ്‌ലിം വിരുദ്ധ ബുള്‍ഡോസിങ് അവസാനിപ്പിക്കാതെ ബി.ജെ.പി ഭരണകൂടം; യുപിയില്‍ മദ്‌റസ തകര്‍ത്തു (വീഡിയോ)

കാണ്‍പൂര്‍: അനധികൃത കൈയ്യേറ്റമെന്ന പേരില്‍ മുസ്‌ലിംകളുടെ കടകളും വീടുകളും മത കേന്ദ്രങ്ങളും തകര്‍ക്കുന്നത് തുടര്‍ന്ന് ബി.ജെ.പി ഭരണകൂടം. യു. പി ഘതംപൂരിലെ ഇസ്‌ലാമിക് സെക്കന്ററി സ്‌കൂളാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മുന്‍സിപ്പല്‍ അധികൃതര്‍ ഇടിച്ചു നിരത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അനധികൃത നിര്‍മാണമായതിനാലാണ് പൊളിച്ചുനീക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം. മദ്‌റസയ്ക്ക് സ്വന്തമായി 14 ബിസ്വാ (18,900 ചതുരശ്ര അടി) സ്ഥലം അനുവദിച്ചിരുന്നു, എന്നാല്‍ മദ്‌റസയുടെ കെട്ടിടം 4 ബിഘകള്‍ (1,08,000 ചതുരശ്ര അടി) വികസിപ്പിച്ചു. ഈ നിര്‍മാണം […]

Continue Reading

സ്ഥലംമാറ്റം വേണമെങ്കില്‍ ഭാര്യയെ ഒരു രാത്രി കൂടെ വിടണമെന്ന് മേലുദ്യോഗസ്ഥന്‍; യുവാവ് തീകൊളുത്തി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ ‘ഭാര്യയെ ഒരു രാത്രി അയക്കണമെന്ന്’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.ജൂനിയര്‍ എഞ്ചിനീയറും സഹായിയും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുമ്പ് ഷൂട്ടി ചെയ്ത വീഡിയോയില്‍ ഗോകുല്‍ പറയുന്നുണ്ട്. […]

Continue Reading

പള്ളിയുടെ മുകളിൽ കയറി ജയ്ശ്രീരാം വിളിച്ചു; യുപിയിൽ ഒരു കൂട്ടം ആളുകൾക്കെതിരെ കുറ്റപത്രം(വീഡിയോ കാണാം )

പള്ളിയുടെ മുകളിൽ കയറി ജയ് ശ്രീരാം വിളിച്ചതിന് ഉത്തർപ്രദേശിൽ തിരിച്ചറിയപ്പെടാത്ത ഒരു കൂട്ടം ആളുകൾക്കെതിരെ കുറ്റപത്രം. ഗഹ്‌മർ ഗ്രാമത്തിലെ പള്ളിക്ക് മുകളിൽ കയറി മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിന് ഗാസിപൂർ പൊലീസാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദു പുതുവത്സരത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് നടത്തിയ രാം കലാഷ് യാത്രക്കിടെയാണ് അതിക്രമമുണ്ടായത്. രണ്ടു വിഭാഗം ആളുകൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചതാണ് കുറ്റം. എന്നാൽ സംഭവത്തിൽ അറസ്റ്റുകളൊന്നും നടത്തിയിട്ടില്ല. മുൻ എംഎൽഎ സുനിത സിങും അനുയായികളുമാണ് പള്ളിക്ക് മുമ്പിൽ അതിക്രമം നടത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ […]

Continue Reading

ഉത്തർപ്രദേശിൽ മിഠായി കഴിച്ച നാലു കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ കുശിനഗറിൽ മിഠായി കഴിച്ച നാലു കുട്ടികൾ മരിച്ചു. വീടിന് സമീപമ ആരോ കൊണ്ടുവെച്ച മിഠായികൾ കുട്ടികൾ എടുത്തുകഴിക്കുകയായിരുന്നെന്നാണ് കരുതുന്നത്.മിഠായി കഴിച്ചയുടനെ തളർന്നുവീണ കുട്ടികളെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒാഫീസ് അറിയിച്ചു.സമാനമായ സംഭവം മരിച്ച കുട്ടികളുടെ ബന്ധുവീട്ടിൽ രണ്ട് വർഷം മുമ്പുണ്ടായിരുന്നെന്നും വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുമെന്നും ഖോരക്പൂർ മേഖല എ.ഡി.ജി അഖിൽ കുമാർ പറഞ്ഞു. വിഷം ചേർത്ത മിഠായികളാകും കുട്ടികൾ കഴിച്ചതെന്നാണ് […]

Continue Reading