തി​രി​ച്ച​ടി തു​ട​രു​ന്നു; യു​പി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ഒ​രു മ​ന്ത്രി കൂ​ടി രാ​ജി​വ​ച്ചു

ല​ക്നോ: നി​യ​മ​സ​ഭാ ഇ​ല​ക്ഷ​ൻ അ​ടു​ത്തി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി തു​ട​രു​ന്നു. യോ​ഗി മ​ന്ത്രി​സ​ഭ​യി​ലെ ആ​യു​ഷ് മ​ന്ത്രി ധ​രം സിം​ഗ് സൈ​നി​യും ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ചു. യു​പി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ആ​ദ്യം രാ​ജി​വ​ച്ച സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി ആ​ണ് ധ​രം സിം​ഗ്. ഇ​തോ​ടെ ബി​ജെ​പി​യി​ൽ നി​ന്നും രാ​ജി​വ​ച്ച മ​ന്ത്രി​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.ശി​കോ​ഹോ​ബാ​ദി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ മു​കേ​ഷ് വ​ര്‍​മ​യും ഇ​ന്ന് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു.

Continue Reading

മന്ത്രിയും രണ്ട് എം.എൽ.എമാരും പാർട്ടി വിട്ടു; യു.പി ബി.ജെ.പിയിൽ കൂട്ടരാജി

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെ രണ്ട് ബി.ജെ.പി എംഎൽഎമാരും പാർട്ടി വിട്ടു. റോഷൻ ലാൽ വേർമ, ബ്രജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജിവെച്ചത്. ഇവർ സമാജ് വാദി പാർട്ടിയിൽ ചേരും. പ്രമുഖ ഒ.ബി.സി നേതാവാണ് സ്വാമി പ്രസാദ് മൗര്യ. യോഗി സർക്കാർ പിന്നോക്ക വിഭാഗക്കാരോട് നീതി പുലർത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ‘തീർത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സർക്കാരിൽ വളരെ ആത്മാർത്ഥതയോടെയാണ് ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരുന്നത്. എന്നാൽ കർഷകർക്കും ദലിതുകൾക്കും മറ്റു […]

Continue Reading