ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; 8 പവന്‍ സ്വര്‍ണം നഷ്ടമായി

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്റെ സ്വര്‍ണാഭരണളും 45.000 രൂപയും കവര്‍ന്നു. പ്രവാസിയായ ഹിദായത്ത് ബസാറിലെ മുഹമ്മദ് സലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സലിമിന്റെ മാതാവ് സെഫിയ വീട് പൂട്ടി കര്‍ണാടകയിലെ കുടുംബ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അര്‍ദ്ധരാത്രിയില്‍ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Continue Reading

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട, എം ഡി എം എയുമായി 3 പേർ അറസ്റ്റിൽ

ഉപ്പള: ഉപ്പളയില്‍ വന്‍ എം.ഡി.എം.എ മയക്കുമരുന്ന് വേട്ട. വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി എം.ഡി.എം.എയുമായി സ്‌കൂട്ടറിലെത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്.18.2 ഗ്രാം എം.ഡി.എം. എയാണ് മഞ്ചേശ്വരംപൊലീസ് പിടികൂടിയത്. ഉപ്പള കൊടിവയലിലെ മുഹമ്മദ് കാസിം (43), മഞ്ചേശ്വരം മച്ചമ്പാടി ബജലിങ്ക ആയിശ മന്‍സിലെ അബ്ദുല്‍ സവാസ് (28), ഉപ്പള ബപ്പായതൊട്ടിയിലെ ജിലന്തര്‍ മന്‍സിലെ മുഹമ്മദ് നസീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപം വെച്ച് മയക്കുമരുന്ന് കൈ മാറാന്‍ എത്തുന്ന സംഘത്തെ കാത്ത് നില്‍ക്കുന്നതിനിടെയാ മഞ്ചേശ്വരം സ്റ്റേഷന്‍ […]

Continue Reading

ഉപ്പള കൈക്കമ്പയിൽ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് പരാതി; പൊലീസ് വട്ടംകറങ്ങി

ഉപ്പള: വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതി പൊലീസിനെ വട്ടം കറക്കി. ഇന്നലെ അഞ്ച് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ബായാര്‍ ഭാഗത്ത് നിന്ന് സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി ബസില്‍ കൈക്കമ്പയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കൈപ്പിടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി ചിലരോട് പറഞ്ഞത്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. അതിനിടെ മഞ്ചേശ്വരം പൊലീസ് എത്തി വിദ്യാര്‍ത്ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഓട്ടോയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചല്‍ […]

Continue Reading

ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് […]

Continue Reading

ഉപ്പളയില്‍ ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ ബഷീറിന്റെ വീട്ടിലാണ് സംഭവം. ബഷീറിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും അമ്മായി ഉണ്ടോ എന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ചോദിക്കുകയും വീട്ടിനകത്ത് ഉണ്ട് എന്ന് പറഞ്ഞ് സ്ത്രീ അകത്തേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിന്നില്‍ വന്ന് സ്ത്രീയെ കത്തി കാണിച്ച് മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഊരി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. […]

Continue Reading

ഉപ്പള പെരിങ്കടിയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉമ്മ സമീപത്തെ തറവാട് വീട്ടിലേക്ക് പോയിരുന്നു. അതിനിടെ ഉമ്മ പല തവണ ജലീലിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഉമ്മ രാത്രി ഒമ്പതര മണിയോടെ വീട്ടിലെത്തിയപ്പോള്‍ അകത്ത് ഫാനില്‍ ജലീലിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരു കാലുകളും തറയില്‍ മുട്ടിയ […]

Continue Reading

ഉപ്പളയില്‍ എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിന് സമീപത്തു വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. മുളിഞ്ച റഫീഖ് മന്‍സിലിലെ സര്‍ഫുദീനെയാണ് മഞ്ചേശ്വരം എസ്.ഐ അന്‍സാറും സംഘവും പിടികൂടിയത്. കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ബാലകൃഷ്ണന്‍, സി.കെ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ്, വിജയന്‍, സുഭാഷ് ചന്ദ്രന്‍, ഷജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading

ഉപ്പള ബേക്കൂറിൽ കൊറഗവേഷം കെട്ടിയ വരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു

ബേക്കൂര്‍: കൊറഗവേഷം കെട്ടി വിമര്‍ശന വിധേയനായ നവവരന്റെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ വീട്ടിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും എറിഞ്ഞു തകര്‍ക്കുകയും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെക്കുന്നതിനിടയില്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.പൊലീസ് പ്രതികള്‍ക്ക് […]

Continue Reading

ഉപ്പള മൂസോടിയിൽ ശക്തമായ കടലേറ്റത്തിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ.

മൂസോടി മലബാർ നഗർ സ്വദേശികളായ ആസിയുമ്മ സുലൈമാൻ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. കടലേറ്റം ശക്തമായതോടെ സമീപപ്രദേശങ്ങളിലെ മറ്റ് കുടുംബങ്ങളും ഭീതിയിലാണ്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.

Continue Reading

വസ്ത്രകടയിൽ നിരവധി പേർ കൂട്ടം കൂടിയ ദൃശ്യം :പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു

ഉപ്പള : വസ്ത്ര കടയിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ സ്ഥാപന ഉടമയ്ക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം മഞ്ചേശ്വരം പോലീസ് കേസടുത്തു. ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിപ്പിച്ചത്

Continue Reading