12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ , 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

ദില്ലി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. (Vaccines For 12-14 Age Group From Wednesday, Boosters For All Above 60) ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാ‍ർക്കും കൊവിഡ് ബൂസ്റ്റർ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങൾക്കുള്ള മുതി‍ർന്ന പൗരൻമാർക്കായിരുന്നു വാക്സീനേഷന് അനുമതി. […]

Continue Reading

കുട്ടികളുടെ വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. സൈകോവ്ഡി,കോവാകസിൻ എന്നിവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 39 ആഴചക്ക് ശേഷം ബൂസ്റ്റർ ഡോസെടുക്കാം. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും. രണ്ട് ഡോസിന് ഇടയില്‍ നാല് ആഴ്ച്ച ഇടവേള എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന അതേ അളവിലായിരിക്കും […]

Continue Reading

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിച്ചു

സൗദിയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചു. 12 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു സൗദിയിൽ ഇത് വരെ വാക്സിൻ നൽകിയിരുന്നത്. ഇന്ന് മുതൽ അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും വാക്സിനേഷൻ ആരംഭിച്ചിരിക്കുകയാണ്. വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നുണ്ട്. വാക്സിനേഷൻ സെന്ററുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളൊരുക്കി. വിമാനത്താവളങ്ങളിലും കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 റൂമുകളാണ് കുട്ടികൾക്ക് മാത്രമായി ക്രമീകരിച്ചിട്ടുള്ളത്. അഞ്ചു […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കോവിഡ്, 863 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29766 പേര്‍ വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29766 പേരാണ്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7400 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 18607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

ദില്ലി: കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. വന്ദേഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണ്. ദില്ലിയിൽ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം പേരാണ് വിദേശത്ത് നിന്ന് ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് […]

Continue Reading

രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം; വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്

കുവൈറ്റ് സിറ്റി: രണ്ടു ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി നല്‍കി കുവൈറ്റ്. മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ മാത്രമേ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കൊവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈറ്റില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. കുവൈറ്റില്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞതായും എന്നാല്‍ അടുത്ത ഘട്ടത്തില്‍ ആരോഗ്യ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു.ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27906 പേര്‍വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. പുതിയതായി 2170 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 9543 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 22040 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 934 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 934 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 594 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7347 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 27396 പേര്‍ വീടുകളില്‍ 26188 പേരും സ്ഥാപനങ്ങളില്‍ 1208 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27396 പേരാണ്. പുതിയതായി 782 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 6922 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading