സംസ്ഥാനത്ത് ഇന്ന് 22414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി, കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അറിയാം

കടകള്‍ രാവിലെ 7 മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. കടകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി.കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍.ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍.കടകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കാം. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ■ഞായറാഴ്ച മാത്രം ലോക്ഡൗൺ ■കടകൾ എല്ലാ ദിവസവും തുറക്കുംപ്രവർത്തന സമയം രാവിലെ 7മണിമുതൽ 9 മണിവരെ ■ കടകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എടുത്തവർ ആയിരിക്കണം. 72 മണിക്കൂറിൽ RTPCR […]

Continue Reading

ആശങ്ക വേണ്ട..! ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കി. ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഉള്‍പ്പെടുന്നു. അതേസമയം കുവൈറ്റിലുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു മാസത്തിനകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

രോഗികള്‍ക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക; നിയന്ത്രണം ഇന്ന് മുതൽ

മംഗളൂരു: ഇന്ന് മുതൽ രോഗികൾക്കും കർണാടകയിലേക്ക് പോവാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള […]

Continue Reading

മുറികളിലും, വാഹനങ്ങളിലും എസി ഒഴിവാക്കുക, ഫോണ്‍, പേന എന്നിവ കൈമാറരുത്; ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

കൊവിഡ് പ്രതിരോധത്തില്‍ മാസ്ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി. വീടിന് മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ […]

Continue Reading

പ്രവാസികള്‍ അറിയാന്‍, ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് ആരോഗ്യസേതു ആപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേര് ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം, […]

Continue Reading

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? മറ്റൊരു വഴി നിർദ്ദേശിച്ഛ് കേരള പോലീസ്

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് […]

Continue Reading

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നാളെ മുതൽ

ന്യൂഡല്‍ഹി: 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. 18വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ജൂണ്‍ 7ാം തിയ്യതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇനി മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ നേരിട്ട് വാങ്ങേണ്ടതില്ല. വാക്‌സന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും സൗജന്യമായി നല്‍കും. ജനുവരി 16ാം തിയ്യതിയാണ് കേന്ദ്രസര്‍ക്കാര്‍ വാക്‌സന്‍ വിതരണം ആരംഭിച്ചത്. കമ്പനികളില്‍ നിന്ന് 100 ശതമാനം […]

Continue Reading

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി; 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ മുൻഗണനാ പട്ടിക പുതുക്കി. 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവരും മുൻഗണന പട്ടികയിൽ ഉൾപ്പെടും. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ, മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷൻ […]

Continue Reading

കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗങ്ങൾ

കോവിഡ് വാക്സിനേഷൻ മുൻഗണനാ വിഭാഗങ്ങൾ = ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ, നിറയ്ക്കൽ, വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ, ഓക്സിജൻ ടാങ്കർ ഡ്രൈവർമാർ = ഭിന്ന ശേഷിക്കാർ ഇന്ത്യൻ റയിൽവേ ഫീൽഡ് ഉദ്യോഗസ്ഥർ = റയിൽവേ ടി.ടി. ഇ. ഡ്രൈവർമാർ വിമാനത്താവളത്തിലെ ഫീൽഡ് ഗ്രൗണ്ട് ഉദ്യോഗസ്ഥർ = കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ, കണ്ടക്ടർമാർ ആ മാദ്ധ്യമപ്രവർത്തകർ = മത്സ്യവിൽപ്പനക്കാർ പച്ചക്കറി വിൽപ്പനക്കാർ = ഹോർട്ടികോർപ്പ് ഫീൽഡ് ഉദ്യോഗസ്ഥർ = മത്സ്യഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ = കൺസ്യൂമർഫെഡ് ഫീൽഡ് ഉദ്യോഗസ്ഥർ = […]

Continue Reading